കേരളം

kerala

'തല്ലുമാല' ലൊക്കേഷനില്‍ കൂട്ടത്തല്ല്; ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന്‌ ആരോപണം

By

Published : Mar 8, 2022, 11:54 AM IST

Shine Tom Chacko allegedly attack localite: 'തല്ലുമാല' സിനിമയുടെ ഷൂട്ടിങ്‌ ലൊക്കേഷനില്‍ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. ടൊവിനോ തോമസ്‌ നായകനാകുന്ന ചിത്രത്തിലെ കളമശ്ശേരിയിലെ ലൊക്കേഷനിലാണ് സംഭവം.

തല്ലുമാല ലൊക്കേഷനില്‍ സംഘര്‍ഷം  ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന്‌ ആരോപണം  Shine Tom Chacko allegedly attack localite  Thallumala shooting location  Thallumala cast and crew
തല്ലുമാല ലൊക്കേഷനില്‍ സംഘര്‍ഷം; ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്ന്‌ ആരോപണം

Shine Tom Chacko allegedly attack localite: 'തല്ലുമാല' സിനിമയുടെ ഷൂട്ടിങ്‌ ലൊക്കേഷനില്‍ സിനിമാപ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. ടൊവിനോ തോമസ്‌ നായകനാകുന്ന ചിത്രത്തിലെ കളമശ്ശേരിയിലെ ലൊക്കേഷനിലാണ് സംഭവം. നടന്‍ ഷൈന്‍ ടോം ചാക്കോ നാട്ടുകാരെ തല്ലിയെന്നും ആരോപണമുണ്ട്‌. സംഘര്‍ഷത്തില്‍ പരുക്കേറ്റ്‌ ഷമീര്‍ എന്നയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Thallumala shooting location: എച്ച്‌.എം.ടി കോളനിയില്‍ സിനിമയ്‌ക്കായി സെറ്റ്‌ ഇട്ടിരുന്ന പ്രദേശത്ത്‌ പതിവായി സിനിമാക്കാര്‍ മാലിന്യം തള്ളുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. രാത്രി നാട്ടുകാരും സിനിമാക്കാരും ഇതേ ചൊല്ലി തര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ ഷൈന്‍ ടോം ചാക്കോയും മര്‍ദിച്ചതായാണ് നാട്ടുകാരുടെ വാദം. എന്നാല്‍ നാട്ടുകാരാണ് മര്‍ദിച്ചതെന്നാണ് സിനിമ പ്രവര്‍ത്തകരുടെ വാദം.

തര്‍ക്കം രൂക്ഷമായതോടെ ടൊവിനോയും വിഷയത്തില്‍ ഇടപെട്ടതായാണ് സൂചന. ഇതോടെ സ്ഥലത്ത്‌ സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. തുടര്‍ന്ന്‌ സ്ഥലത്ത്‌ പൊലീസെത്തി ഇരുകൂട്ടരുമായി സംസാരിച്ച്‌ സ്ഥിതിഗതികള്‍ ശാന്തമാക്കി. അതേസമയം വിഷയത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു.

Thallumala cast and crew: ഖാലിദ്‌ റഹ്മാനാണ് 'തല്ലുമാല'യുടെ സംവിധായകന്‍. ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്‌. ചെമ്പന്‍ വിനോദ്‌ ജോസ്‌, ഓസ്‌റ്റിന്‍, ജോണി ആന്‍റണി, അസിം ജമാല്‍ എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ്‌ ഹംസയും ചേര്‍ന്നാണ് രചന. ജിംഷി ഖാലിദ്‌ ആണ് ഛായാഗ്രഹണം. നിഷാദ്‌ യൂസഫ്‌ എഡിറ്റിങും നിര്‍വഹിക്കും.

Also Read: 'ജീവിതത്തില്‍ എത്ര തോറ്റാലും തോല്‍വി സമ്മതിക്കില്ല'; 'ലളിതം സുന്ദരം' ട്രെയ്‌ലര്‍

ABOUT THE AUTHOR

...view details