കേരളം

kerala

ETV Bharat / sitara

ഒരുപാടുപേരുടെ കഠിനാധ്വാനമാണ്, സിനിമയെ ബാധിക്കാൻ പാടില്ല; ഹംഗാമ 2 കാണാൻ അഭ്യർത്ഥിച്ച് ശിൽപ ഷെട്ടി - രാജ് കുന്ദ്ര

നീണ്ട ഇടവേളക്ക് ശേഷം ഹംഗാമ 2ലൂടെയാണ് ശിൽപ ഷെട്ടി സിനിമയിലേക്ക് മടങ്ങിവരുന്നത്

shilpa shetty  hungama2  raj kundra  ponography case  shilpa shetty requests audience to watch hungama 2  ഹംഗാമ 2 കാണാൻ അഭ്യർത്ഥിച്ച് ശിൽപ ഷെട്ടി  ഹംഗാമ 2  ശിൽപ ഷെട്ടി  രാജ് കുന്ദ്ര  പ്രിയദർശൻ
shilpa shetty requests audience to watch hungama 2

By

Published : Jul 24, 2021, 7:05 AM IST

നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ശിൽപ ഷെട്ടി സിനിമയിലേക്ക് തിരിച്ചുവരുന്നത്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന കോമഡി ചിത്രമായ ഹംഗാമ 2 ലൂടെ തിരിച്ചുവരവിനൊരുങ്ങിയിരിക്കെയാണ് ഭർത്താവ് രാജ് കുന്ദ്ര നീലച്ചിത്ര നിർമാണ കേസിൽ അറസ്റ്റിലാകുന്നത്. എന്നാൽ, ആരാധകരോട് സിനിമ കാണണം എന്ന അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ് ശിൽപ ഷെട്ടി.

നല്ല സിനിമ നിർമിക്കാൻ കഠിനാധ്വാനം ചെയ്ത ഒരു ടീമിന്‍റെ മുഴുവൻ പരിശ്രമഫലമാണ് ഹംഗാമ 2 എന്നും കേസ് സിനിമയെ ഒരിക്കലും ബാധിക്കാൻ പാടില്ല എന്നും ശിൽപ ട്വിറ്ററിൽ കുറിച്ചു. സിനിമയുമായി ബന്ധപ്പെട്ട ഓരോ വ്യക്തിക്കും വേണ്ടി കുടുംബസമേതം ഹംഗാമ 2 കാണണമെന്ന് താരം ആരാധകരോട് അഭ്യർത്ഥിച്ചു.

Also Read: നീലച്ചിത്ര നിർമാണം; മുംബൈ ക്രൈംബ്രാഞ്ച് സംഘം ശിൽപ ഷെട്ടിയുടെ വസതിയിൽ

പ്രിയദർശന്‍റെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ ചിത്രം ഹംഗാമയുടെ രണ്ടാം ഭാഗമാണ് ഹംഗാമ 2. പരേഷ് റാവൽ, മീസാൻ ജെഫ്രി, പ്രണിത സുഭാഷ്, രാജ്പാൽ യാദവ്, ജോണി ലിവർ എന്നിവരാണ് മറ്റു താരങ്ങൾ. ചിത്രം വെള്ളിയാഴ്ച ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്തു.

തിങ്കളാഴ്ചയാണ് നീലച്ചിത്രം നിർമിച്ച് മൊബൈൽ ആപ്പുകളിലൂടെ വിതരണം ചെയ്ത കേസിൽ ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്ര അറസ്റ്റിലാകുന്നത്. മുംബൈ കോടതിയിൽ ഹാജരാക്കിയ കുന്ദ്രയെ ജൂലൈ 23 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. എന്നാൽ കഴിഞ്ഞ ദിവസം കുന്ദ്രയുടെ കസ്റ്റഡി കാലാവധി ജൂലൈ 27 വരെ നീട്ടി. വെള്ളിയാഴ്ച ശിൽപ ഷെട്ടിയുടെ വസതിയിൽ അന്വേഷണ വിധേയമായി മുംബൈ ക്രൈംബ്രാഞ്ച് റെയ്‌ഡ് നടത്തിയിരുന്നു.

ABOUT THE AUTHOR

...view details