ഹാസ്യതാരമായി തുടക്കം കുറിച്ച് വില്ലൻ വേഷങ്ങളിലും മികവ് തെളിയിക്കുന്ന മലയാളനടന്മാരിൽ ഏറ്റവും പുതുതായി പേര് ചേർക്കപ്പെട്ടത് ഷറഫുദീന്‍റെയാണ്. ഗിരിരാജൻ കോഴിയിൽ നിന്നും ഡോ. ബെഞ്ചമിൻ ലൂയിസിലേക്കെത്തി നിൽക്കുമ്പോൾ വരത്തന് ശേഷം വില്ലൻ വേഷം തനിക്കിണങ്ങുമെന്ന് യുവതാരം ഒന്നുകൂടി തെളിയിച്ചു. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്‌ത അഞ്ചാം പാതിരയിലെ പ്രകടനത്തിൽ ആരാധകരും പ്രേക്ഷകരും ശരിക്കും പകച്ചുപോയി. സൈക്കോ ത്രില്ലറായി ഒരുക്കിയ ചിത്രത്തിനെ കുറിച്ചുള്ള ട്രോളുകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നതും.
സാറെ ഈ കുട്ടി ഹാക്ക് ചെയ്യാൻ സമ്മതിക്കുന്നില്ല; ലോക് ഡൗണിൽ പെട്ടുപോയ ഡോ. ബെഞ്ചമിൻ ലൂയിസ് - അഞ്ചാം പാതിര
ഷറഫുദീൻ തന്‍റെ മകൾക്കൊപ്പമുള്ള ലോക് ഡൗൺ ചിത്രം പങ്കുവെച്ചത് ട്രോളന്മാരെ വെല്ലുന്ന ക്യാപ്‌ഷനോടെയാണ്. "സാറെ ഈ കുട്ടി ഹാക്ക് ചെയ്യാൻ സമ്മതിക്കുന്നില്ല," എന്ന അടിക്കുറിപ്പാണ് പോസ്റ്റിനൊപ്പം താരം കുറിച്ചത്
എന്നാൽ, ഷറഫുദീൻ തന്‍റെ മകൾക്കൊപ്പമുള്ള ലോക് ഡൗൺ ചിത്രം പങ്കുവെച്ചത് ട്രോളന്മാരെ വെല്ലുന്ന ക്യാപ്‌ഷനോടെയാണ്. "സാറെ ഈ കുട്ടി ഹാക്ക് ചെയ്യാൻ സമ്മതിക്കുന്നില്ല," എന്ന അടിക്കുറിപ്പാണ് പോസ്റ്റിനൊപ്പം താരം കുറിച്ചത്. ഒപ്പം, എല്ലാവരും വീടുകളിൽ സുരക്ഷിതരായി കഴിയണമെന്നും ഷറഫുദീൻ പറയുന്നു. ഡോ. ബെഞ്ചമിൻ ലൂയിസിന്‍റെ പ്രകടനത്തിനുള്ള അഭിനന്ദനമാണ് രസകരമായ പോസ്റ്റിന് മറുപടിയായി ലഭിക്കുന്നത്. ലോക് ഡൗൺ കാലത്ത് വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നതാണ് ചിത്രത്തിലെ അഭിനയമെന്നും ഇനിയും ഇത്തരം കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്നതായും ആരാധകർ കുറിച്ചു. കൂടാതെ, അഞ്ചാം പാതിരയിൽ ശ്രീനാഥ് ഭാസിക്കെന്തുകൊണ്ടാണ് കേസ് പൂർത്തിയാക്കാനുള്ള താല്‍പര്യമെന്നത് അടക്കമുള്ള ട്രോളുകളും കമന്‍റ് ബോക്‌സിൽ നിറയുന്നുണ്ട്.