കേരളം

kerala

ETV Bharat / sitara

ഷെയ്‌ന്‍ നിഗത്തിന്‍റെ പുതിയ സിനിമ ടി.കെ രാജീവ് കുമാറിനൊപ്പം - T K Rajeev Kumar upcoming movies list

24​ ​ഫ്രെ​യിം​സി​ന്‍റെ​ ​ബാ​ന​റി​ല്‍​ ​സൂ​ര​ജ് ​സി.​കെ,​ ​ബി​ജു​ ​സി.​ജെ,​ ​ബാ​ദു​ഷ​ ​എ​ന്‍.​എം​ ​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്നാ​ണ് ടി.കെ രാജീവ് കുമാര്‍- ഷെയ്ന്‍ നി​ഗം ചി​ത്രം​ ​നി​ര്‍​മി​ക്കു​ന്ന​ത്.​ ​സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ന​വാ​ഗ​ത​നാ​യ​ ​കൃ​ഷ്ണ​ദാ​സ് ​പങ്കിയാണ് ​ര​ച​ന​ ​നി​​​ര്‍​വ​ഹി​​​ക്കു​ന്ന​ത്

Shane Nigam to play lead role in T K Rajeev Kumar next movie  ഷെയ്‌ന്‍ നിഗത്തിന്‍റെ പുതിയ സിനിമ ടി.കെ രാജീവ് കുമാറിനൊപ്പം  ഷെയ്‌ന്‍ നിഗം ടി.കെ രാജീവ് കുമാര്‍  Shane Nigam T K Rajeev Kumar  T K Rajeev Kumar upcoming movies list  T K Rajeev Kumar news
ഷെയ്‌ന്‍ നിഗത്തിന്‍റെ പുതിയ സിനിമ ടി.കെ രാജീവ് കുമാറിനൊപ്പം

By

Published : Feb 21, 2021, 8:58 AM IST

പവിത്രം, കണ്ണെഴുതിപൊട്ടും തൊട്ട്, വക്കാലത്ത് നാരായണന്‍ക്കുട്ടി തുടങ്ങി ഒട്ടനവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകന്‍ ടി.കെ രാജീവ് കുമാറിന്‍റെ പുതിയ സിനിമ പ്രഖ്യാപിച്ചു. യുവനടന്‍ ഷെയ്‌ന്‍ നിഗമാണ് ടി.കെ രാജീവ് കുമാറിന്‍റെ ഈ ചിത്രത്തിലെ നായകന്‍. 2019ല്‍ പുറത്തിറങ്ങിയ കോളാമ്പിയായിരുന്നു ടി.കെ രാജീവ് കുമാറിന്‍റെ സംവിധാനത്തില്‍ ഏറ്റവും അവസാനം പുറത്തിറങ്ങിയ സിനിമ. നിത്യാ മേനോന്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരായിരുന്നു കോളാമ്പിയില്‍ മുഖ്യ വേഷങ്ങള്‍ കൈകാര്യം ചെയ്‌തത്. ഷെയ്‌ന്‍ നിഗം തന്നെയാണ് പുതിയ സിനിമയെ കുറിച്ചുള്ള വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ വഴി പങ്കുവെച്ചത്. നവാഗതനായ ശരത് മേനോന്‍ സംവി​ധാനം ചെയ്‌ത വെയി​ലാണ് ഷെയ്ന്‍ നി​ഗമി​ന്‍റേതായി​ റി​ലീസി​ന് ഒരുങ്ങുന്ന മറ്റൊരു ചി​ത്രം. സാജി​ദ് യഹി​യ സംവി​ധാനം ചെയ്യുന്ന ഖല്‍ബ് എന്ന ചി​ത്രമാണ് അണിയറയില്‍ ഒരുങ്ങുന്നത്. 24​ ​ഫ്രെ​യിം​സി​ന്‍റെ​ ​ബാ​ന​റി​ല്‍​ ​സൂ​ര​ജ് ​സി.​കെ,​ ​ബി​ജു​ ​സി.​ജെ,​ ​ബാ​ദു​ഷ​ ​എ​ന്‍.​എം​ ​എ​ന്നി​വ​ര്‍​ ​ചേ​ര്‍​ന്നാ​ണ് ടി​.കെ രാജീവ് കുമാര്‍-ഷെയ്ന്‍ നി​ഗം ചി​ത്രം​ ​നി​ര്‍​മി​ക്കു​ന്ന​ത്.​ ​സിനിമയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ന​വാ​ഗ​ത​നാ​യ​ ​കൃ​ഷ്ണ​ദാ​സ് ​പ​ങ്കിയാണ് ​ ​ര​ച​ന​ ​നി​​​ര്‍​വ​ഹി​​​ക്കു​ന്ന​ത്. ടി​​.​കെ ​രാ​ജീ​വ്കു​മാ​ര്‍​ ​സം​വി​​​ധാ​നം​ ​ചെ​യ്‌ത ​ചി​​​ല​ ​സ്റ്റേ​ജ് ​ഷോ​ക​ള്‍​ക്ക് ​കൃ​ഷ്ണ​ദാ​സ് ​പ​ങ്കി​​​ ​തി​​​ര​ക്ക​ഥ​ ​ഒ​രു​ക്കി​​​യി​​​ട്ടു​ണ്ട്.​ ​വ​ര്‍​ഷ​ങ്ങ​ളാ​യി​​​ ​​മ​ന​സി​​​ലു​ള്ള​ ​കോ​മ​ഡി​​​ ​ട​ച്ചു​ള്ള​ ​ഒ​രു​ ​ക​ഥ​യു​ടെ​ ​ആ​ശ​യം​ ​രാ​ജീ​വ്കു​മാ​ര്‍​ ​കൃ​ഷ്ണ​ദാ​സി​​​നോ​ട് ​പ​റ​യു​ക​യും​ ​കൃ​ഷ്ണ​ദാ​സ് ​അ​ത് ​മ​നോ​ഹ​ര​മാ​യ​ ​ഒ​രു​ ​തി​​​ര​ക്ക​ഥ​യാ​ക്കു​ക​യു​മായിരുന്നു.​ ​

അഭി​നേതാക്കളുടെ സംഘടനയായ അമ്മ നി​ര്‍മിക്കുന്ന ത്രില്ലര്‍ ചി​ത്രത്തി​ന്‍റെ തി​രക്കഥാ രചനയി​ലാണ് രാജീവ് കുമാര്‍ ഇപ്പോള്‍. പ്രി​യദര്‍ശനോടൊപ്പം ചേര്‍ന്ന് ഈ ചി​ത്രം സംവി​ധാനം ചെയ്യുന്നതും ടി​.കെ രാജീവ്കുമാറാണ്. ഷെയ്ന്‍ നിഗം ​ചി​​​ത്ര​ത്തി​​​ന്‍റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​​​ര്‍​വ​ഹി​​​ക്കു​ന്ന​ത് സു​ദീ​പ് ​ഇ​ള​മ​ണ്ണാ​ണ്.​ ​ശ്രീ​ക​ര്‍​ ​പ്ര​സാ​ദാ​ണ് ​എ​ഡി​​​റ്റ​ര്‍.​ ​വി​​​നാ​യ​ക് ​ശ​ശി​​​കു​മാ​ര്‍,​ ​ബീ​യാ​ര്‍​ ​പ്ര​സാ​ദ് ​എ​ന്നി​വ​രു​ടെ​ ​വ​രി​ക​ള്‍​ക്ക് ​ര​മേ​ഷ് ​നാ​രാ​യ​ണ്‍​ ​സം​ഗീ​ത​ ​സം​വി​​​ധാ​നം​ ​നി​ര്‍​വഹി​ക്കു​ം.

ABOUT THE AUTHOR

...view details