കേരളം

kerala

By

Published : Feb 9, 2022, 5:58 PM IST

ETV Bharat / sitara

'ഈ ദിവസം ബാബുവിന്‍റേത്‌' ; സന്തോഷം പ്രകടിപ്പിച്ച്‌ ഷെയ്‌ന്‍ നിഗം

Shane Nigam on Babu rescue operation : മലയിടുക്കില്‍ കുടുങ്ങിയ ബാബു സുരക്ഷിതനായി തിരിച്ചെത്തിയതില്‍ സന്തോഷം പങ്കുവച്ച്‌ ഷെയ്‌ന്‍ നിഗം

Shane Nigam on Babu rescue operation  'ഈ ദിവസം ബാബുവിന്‍റേത്‌'  സന്തോഷം പ്രകടിപ്പിച്ച്‌ ഷെയ്‌ന്‍ നിഗം  ബാബു സുരക്ഷിതനായി
'ഈ ദിവസം ബാബുവിന്‍റേത്‌'; സന്തോഷം പ്രകടിപ്പിച്ച്‌ ഷെയ്‌ന്‍ നിഗം

Shane Nigam on Babu rescue operation : ട്രക്കിങ്ങിനിടെ കാല്‍ വഴുതി മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ 45 മണിക്കൂര്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ കരസേനാ സംഘം രക്ഷപ്പെടുത്തിയിരുന്നു. ബാബു സുരക്ഷിതനായി തിരിച്ചെത്തിയതിന്‍റെ സന്തോഷം പ്രകടിപ്പിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഷെയ്‌ന്‍ നിഗം.

43 മണിക്കൂര്‍ വെള്ളവും ഭക്ഷണവും ഇല്ലാതെ മലയിടുക്കില്‍ കുടുങ്ങിയിട്ടും ആത്മവിശ്വാസം കൈവിടാതെ പിടിച്ചുനിന്ന ബാബുവിന്‍റേതാണ് ഈ ദിവസമെന്ന്‌ ഷെയ്‌ന്‍ നിഗം ഫേസ്‌ബുക്കില്‍ കുറിച്ചു. ദൗത്യ സംഘത്തിലെ സൈനികര്‍ക്കൊപ്പമുള്ള ബാബുവിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ടാണ്‌ ഷെയ്‌ന്‍ നിഗം ഫേസ്‌ബുക്കിലെത്തിയത്‌.

Also Read: 'മരക്കാറും' 'ജയ്‌ ഭീമും' പുറത്ത്‌' ; 'റൈറ്റിംഗ്‌ വിത്ത്‌ ഫയറി'ന് ഓസ്‌കര്‍ നോമിനേഷന്‍

'ഒടുവിൽ സന്തോഷ വാർത്ത, ബാബുവിനെ ആർമി ഉദ്യോഗസ്ഥനായ ബാലയുടെ കരങ്ങൾ സുരക്ഷിതമാക്കി. 40 മണിക്കൂർ പാലക്കാടിന്‍റെ ചൂടും തണുപ്പും ഏറ്റ്‌ ഭക്ഷണത്തിന്‍റെയും വെള്ളത്തിന്‍റെയും അഭാവത്തിൽ മോഹാലസ്യപ്പെടാതെ നിശ്ചയദാർഢ്യത്തോടെയും ആത്മവിശ്വാസം കൈവിടാതെയും പിടിച്ചുനിന്ന ബാബുവിന്‍റെയും ആണ് ഈ ദിവസം.' -ഷെയ്‌ന്‍ കുറിച്ചു.

മലമ്പുഴ ചെറാട്‌ സ്വദേശിയാണ് അകടത്തില്‍ പെട്ട്‌ ഒടുവില്‍ സുരക്ഷിതനാക്കപ്പെട്ട 23 വയസുകാരനായ ബാബു. സുഹൃത്തുക്കള്‍ക്കൊപ്പം മലമ്പുഴ ചെറാട്‌ കുമ്പാച്ചി മല കയറുന്നതിനിടെയാണ് ബാബു അപകടത്തില്‍ പെട്ടത്‌. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ബാബുവിന്‍റെയും സുഹൃത്തുക്കളുടെയും ലക്ഷ്യം.

മലകയറുന്നതിനിടെ ക്ഷീണം തോന്നിയ സുഹൃത്തുകള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക്‌ പോകുകയായിരുന്നു. അവിടെ നിന്നും സുഹൃത്തുക്കളുടെ അടുത്തേയ്‌ക്ക്‌ ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ ബാബു താഴേക്ക്‌ വീണ്‌ പാറയിടുക്കില്‍ കുടുങ്ങുകയായിരുന്നു.

ABOUT THE AUTHOR

...view details