കേരളം

kerala

ETV Bharat / sitara

ഇനി ക്ഷമയുടെ പാത; മനോരോഗി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം - ഐഎഫ്എഫ്കെ വേദി

ഐഎഫ്എഫ്കെ വേദിയിൽ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും സംഭവത്തിൽ മാപ്പ് പറയുന്നതായും ഷെയിൻ നിഗം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു

Shane Nigam apologizes  മനോരോഗി പരാമര്‍ശം; മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം  മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം  മനോരോഗി പരാമര്‍ശം; മാപ്പ് പറഞ്ഞ് ഷെയ്ന്‍  ഷെയ്ന്‍ നിഗം  രാജ്യാന്തര ചലച്ചിത്രമേള  ഐഎഫ്എഫ്കെ വേദി  Shane Nigam
മനോരോഗി പരാമര്‍ശം; മാപ്പ് പറഞ്ഞ് ഷെയ്ന്‍ നിഗം

By

Published : Dec 11, 2019, 4:56 PM IST

എറണാകുളം: നിർമാതാക്കൾക്ക് എതിരായ വിവാദ പരാമർശത്തില്‍ മാപ്പ് പറഞ്ഞ് നടൻ ഷെയിൻ നിഗം. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം എത്തിയപ്പോഴാണ് നിർമാതാക്കൾക്കെതിരെ പ്രതികരിച്ചത്. പ്രസ്താവന വിവാദമായതോടെയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ താരം മാപ്പ് പറഞ്ഞത്. ഐഎഫ്എഫ്കെ വേദിയിൽ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും സംഭവത്തിൽ മാപ്പ് പറയുന്നതായും ഷെയിൻ നിഗം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. 'നിർമാതാക്കൾക്ക് മനോരോഗമാണോയെന്ന് ചോദിച്ചത് സത്യമാണ്. എന്നാൽ തന്‍റെ രീതിയിലുള്ള ചിരിച്ച് കൊണ്ടുള്ള മറുപടി മാത്രമാണതെന്നും' താരം ഫേസ്ബുക്കില്‍ കുറിച്ചു . മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കിടയില്‍ നിര്‍മാതാക്കളുടെ മനോവിഷമം സംബന്ധിച്ചുള്ള ചോദ്യത്തിനാണ് ഷെയ്‍ന്‍ ചിരിച്ചുകൊണ്ട് 'മനോവിഷമമാണോ മനോരോഗമാണോ എന്നാണോ' എന്ന മറുപടി നല്‍കിയത്. .

അതേസമയം, ഷെയ്ൻ നിഗത്തിനെതിരെ നിര്‍മാതാക്കള്‍ നിയമനടപടി സ്വീകരിച്ചേക്കുമെന്ന സാധ്യതകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഷെയ്നിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വന്നിരിക്കുന്നത്. ഇന്ന് അന്യസംസ്ഥാനങ്ങളിലെ സിനിമകളില്‍ നിന്ന് ഷെയിനിനെ വിലക്കാനുള്ള നീക്കവും നടന്നിരുന്നു. രണ്ട് സിനിമകൾക്ക് മുടക്കിയ തുക തിരികെ നൽകിയില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകാനായിരുന്നു നിര്‍മാതാക്കളുടെ തീരുമാനം. നിർമാതാക്കൾക്കെതിരെയുള്ള വിമര്‍ശനത്തിന് പിന്നാലെ വിലക്ക് നീക്കാനുള്ള ഒത്തുതീർപ്പ് ചർച്ചകളിൽ നിന്നും അമ്മയും ഫെഫ്കയും പിന്മാറുകയും ഷെയ്ന്‍ മാപ്പ് പറയാതെ സമവായത്തിനില്ലെന്നും നിർമാതാക്കളുടെ സംഘടന വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഷെയ്ൻ മാപ്പ് രേഖപ്പെടുത്തിയതിനാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനുള്ള സാധ്യതകൾ വീണ്ടും തുറന്നിരിക്കുകയാണ്. ഈ മാസം 19ന് ചേരുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായേക്കും.

ABOUT THE AUTHOR

...view details