കേരളം

kerala

തിലകനെതിരെയുള്ള നടപടിയും ഇടവേള ബാബുവിന്‍റെ രാഷ്‌ട്രീയ പ്രഖ്യാപനവും: ഷമ്മി തിലകന്‍റെ രൂക്ഷ വിമർശനം

By

Published : Feb 19, 2021, 10:45 PM IST

തിലകൻ കമ്മ്യൂണിസ്റ്റാണ് എന്ന് പറഞ്ഞതിന് വിശദീകരണം ചോദിച്ച അമ്മയുടെ ഭാരവാഹിയായ ഇടവേള ബാബു ഇന്ന് പരസ്യമായി താന്‍ ഒരു കോണ്‍ഗ്രസുകാരനാണെന്ന് പ്രഖ്യാപിച്ച നീക്കത്തെ ഷമ്മി തിലകൻ വിമർശിച്ചു.

ഷമ്മി തിലകന്‍റെ രൂക്ഷ വിമർശനം വാർത്ത  തിലകനെതിരെയുള്ള നടപടി ഷമ്മി തിലകൻ വാർത്ത  ഇടവേള ബാബുവിന്‍റെ രാഷ്‌ട്രീയ പ്രഖ്യാപനം വാർത്ത  അമ്മ താരസംഘടന ജനറല്‍ സെക്രട്ടറി ഇടവേള ബാബു വാർത്ത  shammi thilakan idavela news  idavela babu shammi thilakan news  idavela babu on his congress entry news
തിലകനെതിരെയുള്ള നടപടിയും ഇടവേള ബാബുവിന്‍റെ രാഷ്‌ട്രീയ പ്രഖ്യാപനവും

നടനും അമ്മ താരസംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിന്‍റെ രാഷ്‌ട്രീയ പ്രവേശനത്തിനെതിരെ വിമർശനവുമായി നടൻ ഷമ്മി തിലകന്‍. തന്‍റെ അച്ഛൻ താനൊരു കമ്മ്യൂണിസ്റ്റാണ് എന്ന് പറഞ്ഞതിന് വിശദീകരണം ചോദിച്ച അമ്മയുടെ ഭാരവാഹിയായ ഇടവേള ബാബു ഇന്ന് പരസ്യമായി താന്‍ ഒരു കോണ്‍ഗ്രസുകാരനാണെന്ന് പ്രഖ്യാപിച്ച നീക്കത്തെയാണ് നിശിതമായി ചോദ്യം ചെയ്‌തത്. അന്ന് തിലകൻ നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കിയ ആൾ ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുകയും താൻ കോൺഗ്രസുകാരനാണെന്ന് പരസ്യമായി പ്രസ്‌താവിക്കുകയും ചെയ്‌തുവെന്നും ഷമ്മി ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.

"#ഞാൻ_കമ്മ്യൂണിസ്റ്റാണ്..! എന്ന് പരസ്യമായി പറഞ്ഞതിന് എന്‍റെ പിതാവ് തിലകനോട് വിശദീകരണം ചോദിക്കുകയും അന്ന് അദ്ദേഹം നൽകിയ വിശദീകരണം ഒന്ന് വായിച്ചു പോലും നോക്കാതെ അദ്ദേഹത്തെ പുറത്താക്കാൻ കുത്തിത്തിരുപ്പ് ഉണ്ടാക്കുകയും ചെയ്ത 'അമ്മ' സംഘടനയുടെ #പ്രതിപക്ഷനേതാവ്..; #ഞാൻ കോൺഗ്രസാണ് എന്ന് പറഞ്ഞു കൊണ്ട് ബഹുമാനപ്പെട്ട സംസ്ഥാന പ്രതിപക്ഷ നേതാവിനോടൊപ്പം പരസ്യമായി വേദി പങ്കിടുന്നതിൽ എന്താ കൊഴപ്പം..? അമ്മായിയമ്മയ്ക്ക് അടുപ്പിലും ആവാല്ലോ..! മരുമകൾക്ക് വളപ്പിൽ പോലും പാടില്ല എന്നല്ലേ ഉള്ളൂ..? നന്നായി കണ്ണ് തള്ളി കണ്ടാ മതി," ഷമ്മി തിലകന്‍ കുറിച്ചു.

ABOUT THE AUTHOR

...view details