കേരളം

kerala

ETV Bharat / sitara

തന്‍റെ ആരാധനാ മൂർത്തിക്ക് ശബ്‌ദം നല്‍കിയതിന്‍റെ ഓർമയില്‍ ഷമ്മി തിലകന്‍ - Shammi Thilakan dubbed for Prem Nazir

1990ലിറങ്ങിയ കടത്തനാടന്‍ അമ്പാടി ചിത്രം നസീറിന്‍റെ മരണത്തിന് ശേഷമാണ് റിലീസ് ചെയ്‌തത്. ചിത്രത്തിൽ പ്രേംനസീറിന് ശബ്‌ദം നൽകിയത് ഷമ്മി തിലകനായിരുന്നു.

Shammi Thilakan  നസീർ ഓർമദിനം  പ്രേംനസീർ  പ്രേംനസീർ ഓർമ  ഷമ്മി തിലകൻ  നസീറിന്‍റെ ഓർമദിനത്തിൽ ഷമ്മി തിലകൻ  കടത്തനാടന്‍ അമ്പാടി  Shammi Thilakan  Kadathanadu Ambady  Prem Nazir  Shammi Thilakan dubbed for Prem Nazir  Shammi Thilakan dubbed in Kadathanadu Ambady
കടത്തനാടന്‍ അമ്പാടി

By

Published : Jan 16, 2020, 3:51 PM IST

"എന്‍റെ ആ ആരാധനാ മൂർത്തി എന്നിലൂടെ പുനർജനിച്ച ആ നിമിഷങ്ങളുടെ ഓർമകൾ..." മലയാളിയുടെ നിത്യഹരിത നായകന്‍ പ്രേംനസീറിന്‍റെ ഓർമകൾക്കൊപ്പം തനിക്ക് ലഭിച്ച സുവർണാവസരം കൂടി പങ്കുവെക്കുകയാണ് നടൻ ഷമ്മി തിലകൻ. താരത്തിന്‍റെ ഓർമ ദിവസം അൽപം അസ്വസ്ഥമാക്കുന്നുവെങ്കിലും അദ്ദേഹത്തിന് വേണ്ടി 'ഡബ്ബ്' ചെയ്‌ത് സിനിമയിലേക്ക് തുടക്കം കുറിക്കാൻ ഭാഗ്യമുണ്ടായെന്ന കുറിപ്പാണ് ഷമ്മി തന്‍റെ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തത്. ഒപ്പം, കടത്തനാടന്‍ അമ്പാടി ചിത്രത്തിലെ തന്‍റെ ശബ്‌ദത്തിൽ നസീർ അഭിനയിച്ച രംഗവും പോസ്റ്റിനൊപ്പം താരം ഉൾപ്പെടുത്തിട്ടുണ്ട്.

"#ഓർമ്മദിനം...!! മലയാളത്തിന്‍റെ എക്കാലത്തെയും നിത്യഹരിത നായകൻ പ്രേംനസീർ സാറിന്‍റെ മുപ്പത്തിയൊന്നാം ഓർമ്മദിനം..! വാരികകളിലും മറ്റും വന്നിരുന്ന നസീർ സാറിന്‍റെ ചിത്രങ്ങൾ നോട്ടുപുസ്‌തകത്തിൽ ഒട്ടിച്ച്, ആരാധനയോടെ മാത്രം അദ്ദേഹത്തെ നോക്കിക്കണ്ടിരുന്ന ഞാൻ..;#കടത്തനാടൻ_അമ്പാടി എന്ന ചിത്രത്തിൽ, വശ്യമനോഹരങ്ങളായ ആ ചുണ്ടുകളിൽ തന്നെ നോക്കി നോക്കി നിന്ന്..; അദ്ദേഹത്തിന്‍റെ രീതികളിൽ..;അദ്ദേഹത്തിന്‍റേത് എന്ന് തോന്നിപ്പിക്കുന്ന ശബ്‌ദത്തിൽ...; അദ്ദേഹത്തിന് വേണ്ടി 'ഡബ്ബ്' ചെയ്‌ത്..; മലയാള സിനിമയിൽ പിച്ചവെയ്ക്കാൻ സാധിച്ച എനിക്ക്...;സാറിന്‍റെ ഓർമ്മകൾ ഈ ദിനത്തിൽ അല്പം അസ്വസ്ഥമാക്കുന്നുവെങ്കിലും.. എന്‍റെ ആ ആരാധനാ മൂർത്തി എന്നിലൂടെ പുനർജനിച്ച ആ നിമിഷങ്ങളുടെ ഓർമ്മകൾ..! സുഖദുഃഖ സമ്മിശ്രങ്ങളായ ഓർമ്മകൾ..!! നിങ്ങൾക്കായ് ഒപ്പം ചേർക്കുന്നു..!#ഭാഗ്യങ്ങളൊത്തിരിയെൻ ജീവിതവീഥിയിൽ #ഭാഗമായിട്ടുണ്ടത് മുജ്ജന്മ_നേട്ടമെൻ..! അതെ...!! പ്രേം നസീർ എന്‍റെ ഒരു ജീവിതഭാഗ്യമാണ് എന്ന് എനിക്ക് അഭിമാനിച്ചു കൂടേ സുഹൃത്തുക്കളേ...!?"

1990ലിറങ്ങിയ കടത്തനാടന്‍ അമ്പാടി ചിത്രം നസീറിന്‍റെ മരണത്തിന് ശേഷമാണ് റിലീസ് ചെയ്‌തത്. അദ്ദേഹത്തിന്‍റെ അവസാന ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷം ചെയ്‌തിരുന്നു. ഷമ്മിക്ക് പുറമെ പ്രണയ നായകന്‍റെ വേർപാടിനെ അനുസ്‌മരിച്ച് മോഹൻലാലും മമ്മൂട്ടിയും സമൂഹമാധ്യമങ്ങളിൽ നസീറിന്‍റെ ഓർമകൾ പങ്കുവെച്ചു.

ABOUT THE AUTHOR

...view details