താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങുമായി ബന്ധപ്പെട്ട വിവാദത്തില്‍ നടി പാര്‍വതിക്ക് പിന്തുണയുമായി നടന്മാരായ ഷമ്മി തിലകനും ഹരീഷ് പേരടിയും രംഗത്ത്. അമ്മ സംഘടനയില്‍ പുരുഷാധിപത്യമാണെന്നായിരുന്നു ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങിന് ശേഷം അമ്മ സംഘടനയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. ആസ്ഥാന മന്ദിര ഉദ്ഘാടന ചടങ്ങ് വേദിയില്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഹണി റോസ്, രചന നാരായണന്‍കുട്ടി എന്നിവര്‍ക്ക് ഇരിപ്പിടമുണ്ടായിരുന്നില്ല. നടിമാര്‍ ചടങ്ങിലുടനീളം നില്‍ക്കുകയാണുണ്ടായത്. സ്ത്രീകളെ പരിഗണിക്കാതെയുള്ള പ്രവൃത്തിയാണ് അമ്മയിലെ മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ചെയ്‌തതെന്നാണ് സോഷ്യല്‍മീഡിയ വഴി നിരവധി പേര്‍ വിമര്‍ശിച്ചത്. ഇരിപ്പിട വിവാദത്തില്‍ പാര്‍വതിയും സംഘടനക്കെതിരെ രംഗത്തെത്തിയിരുന്നു. ശേഷം സംഘടന ഭാരവാഹികളില്‍ ഒരാളായ രചനാ നാരയണന്‍കുട്ടി പാര്‍വതിക്കെതിരെ രംഗത്തെത്തുകയും ചെയ്‌തു. ഇതോടെയാണ് പാര്‍വതിയെ പിന്തുണച്ച് ഷമ്മി തിലകനും ഹരീഷ് പേരടിയും രംഗത്തെത്തിയത്.
-
ചോദ്യം :- #ആരാണ്_പാർവ്വതി..!?🤔 ഉത്തരം:- അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവൾ..! 💕
Posted by Shammy Thilakan on Thursday, 11 February 2021
-
ആരാണ് പാർവ്വതി?...ധൈര്യമാണ് പാർവ്വതി...സമരമാണ് പാർവ്വതി..ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്‍റെ ചൂണ്ടുപലകയാണ്...
Posted by Hareesh Peradi on Wednesday, 10 February 2021
അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവളാണ് പാര്‍വതി തിരുവോത്ത് എന്നാണ് ഷമ്മി തിലകന്‍ പാര്‍വതിയുടെ ഫോട്ടോയൊക്കൊപ്പം കുറിച്ചത്. 'ചോദ്യം: ആരാണ് പാര്‍വതി..! ഉത്തരം: അപ്പപ്പൊ കാണുന്നവനെ അപ്പാ എന്ന് വിളിക്കാത്തവള്‍..!' എന്നായിരുന്നു ഷമ്മി തിലകന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഷമ്മിയുടെ പോസ്റ്റ് മിനിട്ടുകള്‍ക്കകം തന്നെ നിരവധി പേര്‍ ഷെയര്‍ ചെയ്‌ത് ഏറ്റെടുത്തു. താനടക്കമുള്ള പുരുഷ സമൂഹത്തിന്‍റെ ചൂണ്ടുപലകയാണെന്ന് പാര്‍വതിയെന്നാണ് ഹരീഷ് പേരടി കുറിച്ചത്. തിരുത്തലുകൾക്ക് തയ്യാറാകാൻ മനസുള്ളവർക്ക് അവർ അധ്യാപികയാണെന്നും കെട്ടകാലത്തിന്‍റെ പ്രതീക്ഷയാണെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. 'ആരാണ് പാർവതി?... ധൈര്യമാണ് പാർവതി... സമരമാണ് പാർവതി.. ഞാനടക്കമുള്ള പുരുഷ സമൂഹത്തിന്‍റെ ചൂണ്ടുപലകയാണ് പാർവതി... തിരുത്തലുകൾക്ക് തയ്യാറാവാൻ മനസുള്ളവർക്ക് അധ്യാപികയാണ് പാർവതി..അഭിപ്രായ വിത്യാസങ്ങൾ നിലനിർത്തികൊണ്ട് തന്നെ വീണ്ടും വീണ്ടും ബന്ധപ്പെടാവുന്ന പുതിയ കാലത്തിന്‍റെ സാംസ്കാരിക മുഖമാണ് പാർവതി... ഒരു കെട്ട കാലത്തിന്‍റെ പ്രതീക്ഷയാണ് പാർവതി.. പാർവ്വതി അടിമുടി രാഷ്ട്രീയമാണ്..' ഹരീഷ് പേരടി ഫേസ്‌ബുക്കില്‍ കുറിച്ചു.