പുതുപ്രതീക്ഷകളുടെ ദിനമായ ഈസ്റ്റർ ദിനത്തില്‍ വെയിൽ ചിത്രത്തിന്‍റെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് മലയാളത്തിന്‍റെ പ്രശസ്ത നിർമാണ കമ്പനിയായ ഗുഡ്‌വിൽ എന്‍റർടെയിൻമെന്‍റ്സ്. വിവാദങ്ങളിലൂടെ വാർത്തകളിൽ ഇടംപിടിച്ച ഷെയിൻ നിഗം ചിത്രം വെയിൽ പൂർത്തിയായെന്നും സിനിമ ജൂൺ നാലിന് പുറത്തിറങ്ങുമെന്നും നിർമാതാവ് ജോബി ജോർജ്ജ് അറിയിച്ചു. നവാഗത സംവിധായകൻ ശരത് മേനോനാണ് വെയിൽ ഒരുക്കുന്നത്. ചിത്രത്തിന്‍റെ തിരക്കഥ എഴുതിയിരിക്കുന്നതും ശരത് തന്നെയാണ്.
വെയിൽ ജൂണിലെത്തും; റിലീസ് പ്രഖ്യാപനവുമായി നിർമാതാവ് ജോബി ജോർജ്ജ് - veyil goodwill entertainments news latest
ഷെയിൻ നിഗം നായകനാകുന്ന വെയിൽ ചിത്രം ജൂൺ നാലിന് റിലീസിനെത്തും.

വെയിൽ ജൂണിലെത്തും
ഷെയിൻ നിഗത്തിനെ കൂടാതെ, ഷൈൻ ടോം ചാക്കോ, സുരാജ് വെഞ്ഞാറമൂട്, സുധി കോപ്പ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാസ് മുഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ പ്രവീൺ പ്രഭാകർ ആണ്. പ്രദീപ് കുമാറാണ് വെയിലിന്‍റെ സംഗീത സംവിധായകൻ.