കേരളം

kerala

ETV Bharat / sitara

ഷഹീദ് വാരിയംകുന്നൻ; പി.ടി. കുഞ്ഞുമുഹമ്മദിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കും

ചിത്രത്തിലെ താരങ്ങളേയും സാങ്കേതിക പ്രവർത്തകരേയും തീരുമാനിച്ചുവെന്നും ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നുമാണ് പ്രഖ്യാപനം.

variyam kunnath  ഷഹീദ് വാരിയംകുന്നൻ  പി.ടി. കുഞ്ഞുമുഹമ്മദ്  ചിത്രീകരണം ഉടൻ  വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജി സിനിമ  Shahid Variyam Kunnan  P.T Kunju Muhammad  variyam kunnath kunjahammad haji
ഷഹീദ് വാരിയംകുന്നൻ

By

Published : Jun 23, 2020, 3:41 PM IST

മലബാറിന്‍റെ നിര്‍ണായക ചരിത്ര സംഭവങ്ങൾ സിനിമയിലേക്ക് അവതരിപ്പിക്കുന്നത് നാല് സംവിധായകരാണ്, നാലു ചിത്രങ്ങളിലൂടെ. സംവിധായകനും നിർമാതാവുമായ ആഷിക് അബുവിന്‍റെ വാരിയം കുന്നൻ മാത്രമല്ല, സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ പി.ടി. കുഞ്ഞുമുഹമ്മദും വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ജീവചരിത്രം വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നുണ്ട്. 'ഷഹീദ് വാരിയംകുന്നൻ' എന്നാണ് ചിത്രത്തിന്‍റെ പേര്. കേരളം കണ്ട ധീരദേശാഭിമാനിയെ സിനിമയിലൂടെ അവതരിപ്പിക്കുന്ന തീരുമാനം വർഷങ്ങൾക്ക് മുമ്പെടുത്തതാണെന്നും ചിത്രത്തിലെ താരങ്ങളേയും സാങ്കേതിക പ്രവർത്തകരേയും നിശ്ചയിച്ചു കഴിഞ്ഞുവെന്നുമാണ് അണിയറപ്രവർത്തകർ പറയുന്നത്. ഷഹീദ് വാരിയംകുന്നന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നും അറിയിക്കുന്നുണ്ട്. എന്നാൽ, താരങ്ങളെയും സാങ്കേതിക പ്രവർത്തകരേയും വ്യക്തമാക്കിയിട്ടില്ല.

"കേരളം കണ്ട ധീരദേശാഭിമാനി; ബ്രട്ടീഷ് പട്ടാളത്തോട്, 'തന്നെ വെടി വയ്ക്കുമ്പോൾ കണ്ണ് മൂടരുതെന്നും, കൈകൾ പിന്നിലേക്ക് കെട്ടരുതെന്നും, മാറിലേക്ക് തന്നെ നിറയൊഴിക്കണമെന്നും അല്ലെങ്കിൽ ഭാവി ചരിത്രകാരന്മാർ തന്നെ ഭീരുവായി ചിത്രീകരിക്കും' എന്നും പ്രഖ്യാപിച്ച ഊർജ്ജസ്വലനായ സ്വാതന്ത്ര്യ സമര പോരാളിയുടെ ചരിത്രം സിനിമയാകുന്നു," എന്ന് വിവരിച്ചാണ് സിനിമയുടെ പ്രഖ്യാപനം നടത്തിയത്. വീരപുത്രൻ, പരദേശി, ഗർഷോം, മഗ്രിബ് ചിത്രങ്ങളുടെ സംവിധായകനും പവിത്രൻ ചിത്രം ഉപ്പിലെ അഭിനേതാവുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്. 1921ലെ കാലഘട്ടത്തിലേക്ക് സിനിമയിലൂടെ തിരിഞ്ഞു നടക്കുമ്പോൾ, വിവാദങ്ങളും വിമർശനങ്ങളും ഉയരുകയാണ്. അതേ സമയം, ഷഹീദ് വാരിയംകുന്നനിൽ നിന്ന് പിന്മാറില്ലെന്ന് സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദ് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

ABOUT THE AUTHOR

...view details