കേരളം

kerala

ETV Bharat / sitara

നടന്‍ വിജയ്ക്ക് പിന്തുണയുമായി എസ്എഫ്ഐ; ചോദ്യം ചെയ്യല്‍ തുടരുന്നു

എസ്എഫ്ഐ കേരള സ്റ്റേറ്റ് കമ്മിറ്റി ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിജയ്ക്കെതിരെയുള്ള നടപടിയെ വിമര്‍ശിച്ചത്. നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറും വിജയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. അതേസമയം വിജയ്‌യെ ചോദ്യംചെയ്യുന്നത് 16 മണിക്കൂര്‍ പിന്നിട്ടു

By

Published : Feb 6, 2020, 8:13 AM IST

vijay  SFI, Anwar MLA supporting actor Vijay; The interrogation continues  നടന്‍ വിജയ്‌ക്ക് പിന്തുണയുമായി എസ്എഫ്ഐയും അന്‍വര്‍ എംഎല്‍എയും  നടന്‍ വിജയ്‌  നടന്‍ വിജയ്‌ക്ക് പിന്തുണ  അന്‍വര്‍ എംഎല്‍എ  Anwar MLA supporting actor Vijay  SFI  actor vijay
നടന്‍ വിജയ്‌ക്ക് പിന്തുണയുമായി എസ്എഫ്ഐയും അന്‍വര്‍ എംഎല്‍എയും; ചോദ്യം ചെയ്യല്‍ തുടരുന്നു

ആദായ നികുതി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത തമിഴ് സൂപ്പര്‍ താരം വിജയ്‌ക്ക് പിന്തുണയുമായി എസ്എഫ്ഐയും പി.വി അന്‍വര്‍ എംഎല്‍എയും രംഗത്ത്. വിജയ്‌യെ കസ്റ്റഡിയിലെടുത്തത് ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് എസ്എഫ്ഐ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. എസ്എഫ്ഐ കേരള സ്റ്റേറ്റ് കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു വിജയ്‌ക്കെതിരെയുള്ള നടപടിയെ വിമര്‍ശിച്ചത്. നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറും വിജയ്ക്ക് പിന്തുണയുമായെത്തിയിട്ടുണ്ട്. വിജയ് ചിത്രം മെര്‍സല്‍ ദ്രാവിഡ മണ്ണില്‍ ബിജെപിയുടെ വളര്‍ച്ചക്ക് തടയിട്ടെന്നും സി.ജോസഫ് വിജയ്ക്ക് ഐക്യദാര്‍ഢ്യമെന്നും അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂപ്പര്‍ താരം വിജയിനെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ സംയമനം പാലിക്കാന്‍ ആരാധകര്‍ക്ക് വിജയ് ഫാന്‍സ് അസോസിയേഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ #WeStandWithVijay, #Thalapathy തുടങ്ങിയ ഹാഷ്ടാഗുകള്‍ ഉപയോഗിച്ച് ഫേസ്ബുക്കിലും ട്വിറ്ററിലും വാട്സ് ആപ്പിലുമായി ആയിരങ്ങളാണ് താരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

അതേസമയം വിജയ്‌യെ ചോദ്യംചെയ്യുന്നത് 16 മണിക്കൂര്‍ പിന്നിട്ടു. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് ഉദ്യോഗസ്ഥര്‍ സമന്‍സ് വിജയ്ക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയിയെ, ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാറില്‍കയറ്റി കൊണ്ടുപോയി. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളായ എജിഎസ് ഫിലിംസിന്‍റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. എജിഎസ് ഫിലിംസിന്‍റെ ചെന്നൈയില്‍ ഉള്‍പ്പടെയുള്ള ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

ജിഎസ്ടി, നോട്ട് റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പരിഹസിച്ചുള്ള വിജയ് ചിത്രത്തിലെ രംഗങ്ങള്‍ തമിഴകത്ത് സമാനതകളില്ലാത്ത വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജോസഫ് വിജയ്‌യെന്നഴുതിയ കോലം കത്തിച്ചും ഫ്ലക്സുകള്‍ കീറിയുമാണ് അന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മാസ്റ്റര്‍ ഷൂട്ടിങ് തല്‍ക്കാലത്തേക്ക് അണിയറപ്രവര്‍ത്തകര്‍ നിര്‍ത്തിവച്ചു.

ABOUT THE AUTHOR

...view details