കേരളം

kerala

ETV Bharat / sitara

'സഹായിച്ചവര്‍ക്ക് നന്ദി'; രോഗം ഭേദമായി ആശുപത്രി വിട്ട് നടന്‍ കൈലാസ് നാഥ് - kailas nath health update news

ചികിത്സാവശ്യങ്ങൾക്കായി സഹായിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നുവെന്ന് കൈലാസ് നാഥ്.

കൈലാസ് നാഥ് സീരിയൽ സിനിമ വാർത്ത  സുരേഷ്‌കുമാര്‍ രവീന്ദ്രന്‍ കൈലാസ് വാർത്ത  നോണ്‍ ആല്‍ക്കഹോളിക്ക് ലിവര്‍ സിറോസിസ് കൈലാസ് വാർത്ത  കൈലാസ് നാഥ് അസുഖം ഭേദമായി വാർത്ത  കൈലാസ് വീട്ടിൽ തിരിച്ചെത്തി വാർത്ത  kailas nath recovered non alcoholic liver cirrhosis news  kailas non alcoholic liver cirrhosis news  kailas nath health update news  serial actor kailas hospital news
കൈലാസ് നാഥിന്‍റെ അസുഖം ഭേദമായി

By

Published : May 26, 2021, 8:55 PM IST

Updated : May 26, 2021, 9:42 PM IST

സീരിയൽ നടന്‍ കൈലാസ് നാഥ് അസുഖം ഭേദമായി വീട്ടിൽ തിരിച്ചെത്തിയെന്ന് സുഹൃത്തും സഹപ്രവർത്തകനുമായ സുരേഷ്‌കുമാര്‍ രവീന്ദ്രന്‍. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിച്ച് ആശുപത്രിയിലായിരുന്ന തന്‍റെ ചികിത്സാവശ്യങ്ങൾക്കായി ചാലഞ്ച് നടത്തി പണം സമാഹരിച്ച ഏവര്‍ക്കും അദ്ദേഹം നന്ദി അറിയിക്കുന്നതായും സുരേഷ് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. 20 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് നടന്‍ വീട്ടിൽ തിരിച്ചെത്തിയത്.

കൈലാസ് നാഥിന്‍റെ ആരോഗ്യത്തെ കുറിച്ചുള്ള ഫേസ്ബുക്ക് കുറിപ്പ്

"കൈലാസേട്ടന് അസുഖം ഭേദമായി, അദ്ദേഹം വീട്ടിലെത്തി. ആ ഒരു ചെറിയ ചലഞ്ചിൽ പങ്കെടുത്ത്, അദ്ദേഹത്തിന് എല്ലാവിധ സ്നേഹവും പിന്തുണയും അറിയിച്ച എന്‍റെ പ്രിയ സുഹൃത്തുക്കളോട് നന്ദി പറഞ്ഞ് അതിന്‍റെ വില കളയുന്നില്ല. ഒരുപാട് സന്തോഷം, ഒരുപാടൊരുപാട് സ്നേഹം.

More Read: സിനിമ- സീരിയൽ നടൻ കൈലാസ് നാഥ് ഗുരുതരാവസ്ഥയിൽ; സഹായമഭ്യർഥിച്ച് സഹനടൻ

കൈലാസേട്ടന്‍റെ വാക്കുകൾ : 'ഭഗവത് കൃപയാൽ അനുഗ്രഹീതമായ ദിനം. സുമനസ്സുകളുടെ എല്ലാ പ്രാർഥനകളുടെയും അനുഗ്രഹങ്ങളുടെയും സപ്പോർട്ടിന്‍റേയും ഫലമായി, ദുരിതപൂരിതമായ 20 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഈശ്വരാനുഗ്രഹത്താൽ സന്തോഷമായി ഇന്ന് വീട്ടിലേക്ക് മടങ്ങുന്നു. തുടർന്നും എല്ലാവരുടേയും പ്രാർഥനകളും അനുഗ്രഹവും ഉണ്ടാകണേ. വാക്കുകൾക്കതീതമായ നന്ദിയും കടപ്പാടും കൃതജ്ഞതയും എല്ലാവരേയും അറിയിക്കുന്നു," സുരേഷ്‌കുമാര്‍ ഫേസ്ബുക്കിൽ കുറിച്ചു.

Last Updated : May 26, 2021, 9:42 PM IST

ABOUT THE AUTHOR

...view details