കേരളം

kerala

ETV Bharat / sitara

ദേശീയ പുരസ്കാര ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സാവിത്രി ശ്രീധരന്‍ - abstain from national awards ceremony- Savitri Sreedharan

ഇന്ന് രാജ്യത്തിന് ആവശ്യം മതേതരത്വ ജനാധിപത്യ കൂട്ടായ്മയാണ്. അതാണ് കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുന്നതെന്ന് നടി സാവിത്രി ശ്രീധരന്‍ വ്യക്തമാക്കി

Secular democratic coalition is a necessity and will abstain from national awards ceremony- Savitri Sreedharan  മതേതരത്വ ജനാധിപത്യ കൂട്ടായ്മയാണ് ആവശ്യം, ദേശീയ പുരസ്കാര ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും-സാവിത്രി ശ്രീധരന്‍  സാവിത്രി ശ്രീധരന്‍  നടി സാവിത്രി ശ്രീധരന്‍  സുഡാനി ഫ്രം നൈജീരിയ  സക്കറിയ മുഹമ്മദ്  Savitri Sreedharan  abstain from national awards ceremony- Savitri Sreedharan  national awards ceremony
മതേതരത്വ ജനാധിപത്യ കൂട്ടായ്മയാണ് ആവശ്യം, ദേശീയ പുരസ്കാര ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കും-സാവിത്രി ശ്രീധരന്‍

By

Published : Dec 17, 2019, 8:25 AM IST

പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായി ദേശീയ പുരസ്കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് നടി സാവിത്രി ശ്രീധരന്‍. 'മതത്തിന്‍റെ പേരില്‍ രാജ്യത്തെ രണ്ടായി വിഭജിക്കുകയാണ്. ഏത് മതത്തില്‍പ്പെട്ടവര്‍ക്കും ഒരു മതത്തിലും പെടാത്തവര്‍ക്കും ഇന്ത്യന്‍ പൗരനായി ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമുണ്ട്. ഇന്ന് രാജ്യത്തിന് ആവശ്യം മതേതരത്വ ജനാധിപത്യ കൂട്ടായ്മയാണ്. അതാണ് കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കുന്നതെന്നും' സാവിത്രി ശ്രീധരന്‍ ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.സുഡാനി ഫ്രം നൈജീരിയയിലെ അഭിനയത്തിന് സാവിത്രി ശ്രീധരന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധമായി പുരസ്കാര ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകന്‍ സക്കറിയ മുഹമ്മദ് അറിയിച്ചിരുന്നു. തനിക്കൊപ്പം ചിത്രത്തിന്‍റെ സഹരചയിതാവായിരുന്ന മുഹ്‌സിന്‍ പരാരിയും നിര്‍മാതാക്കളായ സമീര്‍ താഹിറും ഷൈജു ഖാലിദും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും സക്കറിയ അറിയിച്ചിരുന്നു.

അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച മലയാള ചിത്രത്തിനുള്ള അവാര്‍ഡാണ് 'സുഡാനി ഫ്രം നൈജീരിയ'ക്ക് ലഭിച്ചത്. ഓഗസ്റ്റിലായിരുന്നു ദേശീയ പുരസ്‌കാരങ്ങളുടെ പ്രഖ്യാപനം. സക്കറിയ മുഹമ്മദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു സുഡാനി ഫ്രം നൈജീരിയ. അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കൂടാതെ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details