Makal song teaser: കുടുംബപ്രേക്ഷകരുടെ ഹിറ്റ് സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'മകള്‍'. ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി. സിനിമയിലെ 'മായല്ലേ' എന്ന ഗാനത്തിന്‍റെ ടീസറാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.
ടീസര്‍ കുടുംബപ്രേക്ഷകര്‍ ഉള്‍പ്പടെയുള്ളവര്‍ ഏറ്റെടുത്തിരിക്കുകയാണ്. സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ ടീസര്‍ പുറത്തുവിടുകയായിരുന്നു. ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്.
'മകളിലെ ആദ്യഗാനത്തിന്‍റെ ടീസർ ഇവിടെ അവതരിപ്പിക്കുന്നു. "തനിയേ..", "ആരാധികേ.." തുടങ്ങി നമുക്ക് പ്രിയപ്പെട്ട പാട്ടുകൾ സമ്മാനിച്ച വിഷ്‌ണു വിജയിന്‍റേതാണ് സംഗീതം. 'ഞാൻ പ്രകാശനു' ശേഷം ഈ സിനിമയിലും ഹരിനാരായണൻ പാട്ടുകൾ എഴുതിയിരിക്കുന്നു. ഹരിചരണാണ് ഗായകൻ.' -സത്യന്‍ അന്തിക്കാട് കുറിച്ചു.
Makal cast and crew: ജയറാം, മീര ജാസ്‌മിന്‍, ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് 'മകള്‍'. ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മാണം. എസ്.കുമാര്‍ ആണ് ഛായാഗ്രഹണം.