Makal first look poster : കുടുംബപ്രേക്ഷകര്‍ക്ക് അന്നും ഇന്നും എന്നും പ്രിയപ്പെട്ട സംവിധായകനാണ് സത്യന്‍ അന്തിക്കാട്. അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ ചിത്രമാണ് 'മകള്‍'. നീണ്ട ഇടവേളയ്‌ക്ക് ശേഷം സത്യന്‍ അന്തിക്കാടും ജയറാമും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പോസ്‌റ്റര്‍ പുറത്തുവിടുകയായിരുന്നു.
ഒരിടവേളയ്‌ക്ക് ശേഷം മീര ജാസ്‌മിന്‍ മലയാളത്തിലേയ്‌ക്ക് തിരികെയെത്തുന്ന ചിത്രം കൂടിയാണ് 'മകള്‍'. നമുക്കിടയിലെ ആരുടെയൊക്കെയോ കഥയാണ് 'മകള്‍' എന്ന് ചിത്രം കാണുമ്പോള്‍ തോന്നിയേക്കാമെന്ന് സത്യന്‍ അന്തിക്കാട് പറയുന്നു. എന്‍റെയും നിങ്ങളുടെയും ജീവിതാനുഭവങ്ങളില്‍ നിന്നാണ് 'മകള്‍' രൂപപ്പെട്ടതെന്നും സംവിധായകന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
Sathyan Anthikad Makal post : ''മകൾ' ഒരുങ്ങുകയാണ്. കൊവിഡിന്‍റെ പെരുമഴ തോർന്ന് ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി. വഴിയോരത്തുവച്ച് ഒരു സുഹൃത്തിനെ കണ്ടുമുട്ടിയാൽ അടുത്തുള്ള കോഫി ഷോപ്പിൽ കയറി ഒരുമിച്ചൊരു കാപ്പി കുടിക്കാനും സല്ലപിക്കാനുമുള്ള സ്വാതന്ത്ര്യമായി. തിയേറ്ററുകളും സജീവമാകുന്നു. കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം തിയേറ്ററിലിരുന്ന് കണ്ടാലേ ഒരു സിനിമ കണ്ടു എന്ന തോന്നലുണ്ടാകൂ.