ബിജു മേനോനെ നായകനാക്കി ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന " സത്യം പറഞ്ഞാ വിശ്വസിക്കുവോ " എന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ജനപ്രിയ നായകൻ ദിലീപിന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഒരിടവേളയ്ക്ക് ശേഷം നടി സംവൃത സുനില്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകത കൂടി സിനിമയ്ക്കുണ്ട്. തനി നാട്ടിന്‍പുറത്തുകാരിയായാണ് ചിത്രത്തിൽ ബിജുമേനോനൊപ്പം സംവൃത സുനിൽ എത്തുന്നത്.
സംവൃത സുനിലിന്‍റെ തിരിച്ചുവരവ്, ബിജു മേനോന്‍ നായകന്‍ ; " സത്യം പറഞ്ഞാ വിശ്വസിക്കുവോ " ഫസ്റ്റ് ലുക്ക് പുറത്ത് - bijumenon
ബിജുമേനോൻ- സംവൃത സുനിൽ കൂട്ടുകെട്ടിൽ എത്തുന്ന " സത്യം പറഞ്ഞാ വിശ്വസിക്കുവോ " എന്ന പുതിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു
സംവൃത സുനിലിന്‍റെ തിരിച്ചുവരവ്, ബിജു മേനോന്‍ നായകന്‍ ; സത്യം പറഞ്ഞാ വിശ്വസിക്കുവോയുടെ ഫസ്റ്റ് ലുക്ക് പുറത്ത്
ബിജു മേനോനും സംവൃതയും ഒരുമിച്ച് നിൽക്കുന്ന മനോഹരമായ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രം നല്ലൊരു ഫാമിലി എന്‍റര്‍ടെയ്നറാണെന്നാണ് സൂചന.