കേരളം

kerala

ETV Bharat / sitara

'തലൈവി' റിലീസ് ദിവസം 'ശശികല'യും എത്തും - sasikala film by ram gopal varma news

ശശികല ചിത്രം തെരഞ്ഞെടുപ്പിന് മുമ്പ് പ്രദർശനത്തിന് എത്തുമെന്ന് സംവിധായകൻ അറിയിച്ചു.

sasikala news  തലൈവി റിലീസ് ദിവസം വാർത്ത  ശശികലയും എത്തും വാർത്ത  തലൈവി സിനിമ വാർത്ത  ശശികല സിനിമ വാർത്ത  ശശികലയുടെ ബയോപിക് വാർത്ത  രാം ഗോപാൽ വർമ ശശികല വാർത്ത  രാകേഷ് റെഡ്ഡി വാർത്ത  തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിത വാർത്ത  സ്നേഹം അപകടകരമായ രാഷ്ട്രീയമാണ് വാർത്ത  sasikala film by ram gopal varma news  sasikala thalaivi film news
ശശികല

By

Published : Nov 22, 2020, 8:38 AM IST

ശശികലയുടെ ബയോപിക്കുമായി രാം ഗോപാൽ വർമയെത്തുന്നു. സമകാലിക രാഷ്‌ട്രീയം ഉൾപ്പടെയുള്ള വിഷയങ്ങൾ സിനിമയിൽ അവതരിപ്പിക്കുന്ന സംവിധായകന്‍റെ 'ശശികല' എന്ന ചിത്രം നിർമിക്കുന്നത് രാകേഷ് റെഡ്ഡിയാണ്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന വി.കെ ശശികലയുടെ ബയോപിക്, തലൈവി ചിത്രം റിലീസാകുമ്പോൾ തന്നെ വെള്ളിത്തിരയിൽ എത്തിക്കുമെന്ന് രാം ഗോപാൽ വർമ ട്വിറ്ററിലൂടെ അറിയിച്ചു.

ശശികല ചിത്രം തെരഞ്ഞെടുപ്പിന് മുമ്പ്, ഫെബ്രുവരിയിൽ പ്രദർശിപ്പിക്കുമെന്നും ഡിസംബർ ആദ്യവാരം ചിത്രത്തിന്‍റെ ട്രെയിലർ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. 'സ്നേഹം അപകടകരമായ രാഷ്ട്രീയമാണ്' എന്ന ടാഗ്‌ ലൈനും ശശികല ചിത്രത്തിനായി ഉപയോഗിച്ചിട്ടുണ്ട്. "ഒരു സ്ത്രീയും ഒരു പുരുഷനും ചേർന്ന് ഒരു നേതാവിനോട് ചെയ്തതെന്ത് എന്നത് ചിത്രത്തിന്‍റെ പ്രമേയമാകുമെന്നും സംവിധായകൻ ട്വീറ്റിൽ വ്യക്തമാക്കി. "അടുത്തിരിക്കുമ്പോൾ കൊല്ലാൻ എളുപ്പമാണ്" എന്ന പഴയ തമിഴ്‍ പഴമൊഴിയും രാം ഗോപാൽ വർമ ട്വീറ്റിനൊപ്പം കൂട്ടിച്ചേർത്തു.

നേരത്തെ, ലക്ഷ്മീസ് എൻ‌ടി‌ആർ, പവർ സ്റ്റാർ, അർണബ് ദി ന്യൂസ് പ്രോസ്റ്റിറ്റ്യൂട്ട് ചിത്രങ്ങളും വലിയ വിവാദമായിരുന്ന രാം ഗോപാൽ വർമ ചിത്രങ്ങളാണ്.

ABOUT THE AUTHOR

...view details