ദിവസങ്ങള്‍ക്ക് മുമ്പാണ് തമിഴ് നടന്‍ ശരത് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചത്. മകള്‍ വരലക്ഷ്മി ശരത് കുമാറാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഹൈദരാബാദിലാണ് നടന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ നടന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടതായി അറിയിച്ചിരിക്കുകയാണ് മകള്‍ വരലക്ഷ്മി.
നടന്‍ ശരത് കുമാര്‍ ആശുപത്രി വിട്ടു, പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്ന് മകള്‍ വരലക്ഷ്മി - നടന്‍ ശരത് കുമാര്‍ കൊവിഡ്
ഹൈദരാബാദിലാണ് ശരത് കുമാര്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ നടന്‍ കൊവിഡ് മുക്തനായി ആശുപത്രി വിട്ടതായി അറിയിച്ചിരിക്കുകയാണ് മകള്‍ വരലക്ഷ്മി
![നടന്‍ ശരത് കുമാര്‍ ആശുപത്രി വിട്ടു, പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്ന് മകള്‍ വരലക്ഷ്മി Sarathkumar to be discharged from hospital today നടന്‍ ശരത് കുമാര്‍ ആശുപത്രി വിട്ടു, പ്രാര്‍ഥനകള്‍ക്ക് നന്ദിയെന്ന് മകള്‍ വരലക്ഷ്മി നടന്‍ ശരത് കുമാര്‍ ആശുപത്രി വിട്ടു നടന്‍ ശരത് കുമാര്‍ കൊവിഡ് Sarathkumar cvovid 19 news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9862058-13-9862058-1607842080447.jpg)
'ഡാഡി ആശുപത്രി വിട്ടു. എങ്കിലും അടുത്ത പത്ത് ദിവസത്തേക്ക് കൂടി സ്വയം ക്വാറന്‍റൈനില്‍ കഴിയും. കൊറോണ വളരെ മാരകമായ ഒന്നാണ്. അത് ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. അതിനാല്‍ എല്ലാവിധ സുരക്ഷ ക്രമീകരണങ്ങളും തുടര്‍ന്നും ജീവിതത്തില്‍ പിന്തുടരാം. നമ്മുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും ആ വൈറസ് പിടിപെട്ടാലെ നാം അതിന്‍റെ തീവ്രത മനസിലാക്കൂ. അതിനാല്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക, സാമൂഹിക അകലം പാലിക്കുക... നിങ്ങള്‍ നല്‍കിയ പിന്തുണകള്‍ക്ക് അകമഴിഞ്ഞ നന്ദി അറിയിക്കുന്നു' വരലക്ഷ്മി സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
ശരത് കുമാറിന്‍റെ ചികിത്സിച്ച് പരിപാലിച്ച ഡോക്ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും വരലക്ഷ്മി നന്ദി അറിയിച്ചിട്ടുണ്ട്. ശരത് കുമാറിന്‍റെ ഭാര്യ രാധികയും താരം കൊവിഡ് മുക്തനായ വിവരം അറിയിച്ചിട്ടുണ്ട്. നിരവധി മലയാള സിനിമകളിലും ശരത് കുമാര്‍ വേഷമിട്ടിട്ടുണ്ട്. പഴശ്ശിരാജ, ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സ് എന്നിവയാണ് അതില്‍ ചിലത്. ശരീര സംരക്ഷണത്തിന് വലിയ പ്രാധാന്യം നല്‍കുന്ന നടന്‍ കൂടിയാണ് ശരത് കുമാര്‍.