ചെന്നൈ:തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തമിഴ്‌നടൻ ശരത് കുമാർ നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമൽ ഹാസനെ സന്ദർശിച്ചു. ഏപ്രിൽ ആറിനാണ് തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ ശരത് കുമാറിന്‍റെ സമത്വ മക്കൾ കക്ഷി (എഐഎസ്എംകെ)യും കമൽ ഹാസന്‍റെ മക്കൾ നീതി മയ്യവും തമ്മിൽ സഖ്യമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്.
ശരത് കുമാർ കമൽ ഹാസനെ കണ്ടു; തെരഞ്ഞെടുപ്പിൽ സഖ്യകക്ഷികളാകും - sarath kumar samathuva makkal katchi latest news
കമൽ ഹാസന്‍റെ മക്കൾ നീതി മയ്യവും ശരത് കുമാറിന്‍റെ സമത്വ മക്കൾ കക്ഷിയും തമ്മിൽ സഖ്യമുണ്ടാക്കുമെന്നാണ് റിപ്പോർട്ട്
ശരത് കുമാർ കമൽ ഹാസനെ കണ്ടു
ഇതിന്‍റെ ഭാഗമായാണ് സമത്വ മക്കൾ കക്ഷിയുടെ സ്ഥാപകൻ ശരത് കുമാർ കമൽ ഹാസനുമായി കൂടിക്കാഴ്ച നടത്തിയത്. ചർച്ചയിൽ അനുകൂലമായ പ്രതികരണമാണ് കമൽ ഹാസൻ നൽകിയതെന്നും റിപ്പോർട്ടുകളുണ്ട്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ശരത് കുമാർ നേരത്തെ അറിയിച്ചിരുന്നു. പെരമ്പള്ളൂർ എംപി ടി.ആർ പച്ചമുത്തു സ്ഥാപകനായ ഇന്ത്യ ജനനായക കക്ഷി(ഐജെകെ) പാര്‍ട്ടിയുമായി സഹകരിച്ചാണ് മത്സരരംഗത്തിറങ്ങുകയെന്നും വെള്ളിയാഴ്ച ശരത് കുമാർ അറിയിച്ചിരുന്നു.