മെഗാസ്റ്റാറിന്‍റെ തോളിലിരിക്കുന്ന തന്‍റെ കുട്ടിക്കാല ചിത്രം നടി സനുഷ സന്തോഷ് മുമ്പ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. എന്നാൽ, നഗ്നത പ്രദര്‍ശന നിയന്ത്രണങ്ങളുടെ പേരില്‍ ഈ ചിത്രം ഇന്‍സ്റ്റഗ്രാം നീക്കി. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സനുഷ.
ഒറ്റമുണ്ട് മാത്രമുടുത്തുള്ള കുട്ടി സനുഷയുടെ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിനെതിരെയായിരുന്നു ഇൻസ്റ്റഗ്രാമിന്‍റെ നടപടി. ഇതിനെതിരെ നടി പ്രതികരിച്ചതാകട്ടെ ചിത്രത്തിൽ തന്‍റെ നെഞ്ചില്‍ രണ്ട് പൂക്കള്‍ എഡിറ്റ് ചെയ്ത് ചേർത്ത്, വീണ്ടും അതേ ചിത്രം കളറാക്കി പോസ്റ്റ് ചെയ്‌തുകൊണ്ടാണ്.
സനുഷയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്
'എന്‍റെ ചെറുപ്പത്തിലെ ന്യൂഡിറ്റി ഞാന്‍ മറച്ചിരിക്കുന്നു ഇന്‍സ്റ്റഗ്രാമേ, ഇനീം ഉണ്ടോ ഡിലീറ്റ്.…ഇതൊരു കോമ്പറ്റീഷൻ ആക്കാൻ ആണ് എങ്കി അങ്ങനെ,’
പൂകൂടി തരട്ടേ സേട്ട, ഇൻസ്റ്റഗ്രാം ഡിലീറ്റഡ് റീ അപ്‌ലോഡഡ്, തളരരുത് രാമന്‍കുട്ടി, എന്നോടാ കളി തുടങ്ങി ഇൻസ്റ്റഗ്രാമിന്‍റെ നടപടിക്കെതിരെ പരിഹസിക്കുന്ന ഹാഷ്ടാഗുകളും സനുഷ ചേർത്തിട്ടുണ്ട്. ഹാഷ്ടാഗുകൾ പൊളിയെന്നും നല്ല കിടിലൻ മറുപടിയെന്നും പ്രശംസിച്ച് ആരാധകർ താഴെ കമന്‍റ് ചെയ്യുന്നുണ്ട്.
More Read: മെഗാസ്റ്റാറിന്‍റെ തോളിലിരിക്കുന്ന ഓർമചിത്രവുമായി സനുഷ
മേൽവസ്‌ത്രമില്ലെങ്കിൽ അത് ചെറിയ പെൺകുട്ടി മുതൽ സ്‌ത്രീ വരെ ഇൻസ്റ്റഗ്രാം നിബന്ധനയ്ക്ക് വിധേയരാകുമ്പോൾ, പുരുഷന്മാർക്ക് ഇത്തരത്തിൽ നിയന്ത്രണമില്ലെന്നത് മുമ്പും വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു.