ബാലതാരമായി തുടക്കം കുറിച്ച് പിന്നീട് നായികയായും സുപരിചിതയായ നടിയാണ് സനുഷ സന്തോഷ്. മീശമാധവൻ, മാമ്പഴക്കാലം, കാഴ്ച തുടങ്ങി സൂപ്പർഹിറ്റ് ചിത്രങ്ങളിൽ നായികയുടെ ചെറുപ്പകാലം അവതരിപ്പിച്ചും പ്രധാന കഥാപാത്രങ്ങളുടെ മകളായി അഭിനയിച്ചും സനുഷ മലയാളികളുടെ പ്രിയങ്കരിയായി. പിന്നീട്, സക്കറിയയുടെ ഗർഭിണികൾ, ഒരു മുറൈ വന്ത് പാർത്തായ, മിസ്റ്റർ മരുമകൻ ചിത്രങ്ങളിൽ കേന്ദ്രകഥാങ്ങളെയും അവതരിപ്പിച്ചു.
പലപ്പോഴും സമൂഹമാധ്യമങ്ങളിലൂടെ തന്‍റെ അഭിപ്രായങ്ങളും നിലപാടുകളും വ്യക്തമാക്കുന്ന താരം കൂടിയാണ് സനുഷ സന്തോഷ്. ഇപ്പോഴിതാ തനിക്ക് നേരെ നടക്കുന്ന ബോഡി ഷെയിമിങ്ങിനെതിരെയാണ് നടിയുടെ പ്രതികരണം. തന്‍റെ തടിയെക്കുറിച്ച് ആരും വ്യാകുലപ്പെടേണ്ടെന്ന് സനുഷ ഫേസ്ബുക്കിലൂടെ പറഞ്ഞു.