എറണാകുളം: മലയാളത്തിന്‍റെ നടനവിസ്‌മയം സംവിധാനത്തിലും കഴിവ് തെളിയിക്കാന്‍ ഒരുങ്ങുകയാണ്. അദ്ദേഹത്തിന്‍റെ ആദ്യ സംവിധാന സംരംഭമായ ചിത്രത്തിന്‍റെ പേര് ബറോസ് എന്നാണ്. ചിത്രത്തിനായി ക്യാമറ ചലപ്പിക്കുന്നത് സന്തോഷ് ശിവനാണെന്നതാണ് പുതിയ വിശേഷം. മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോകള്‍ സന്തോഷ് ശിവന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. ചിത്രീകരണം പുരോഗമിക്കുന്ന ദൃശ്യം 2 ലൊക്കേഷനിൽ കഴിഞ്ഞ ദിവസം സന്തോഷ് ശിവനും ബറോസ് സിനിമയുടെ രചയിതാവ് കൂടിയായ ജിജോ പുന്നൂസും എത്തിയിരുന്നു.
ബറോസിനായി ക്യാമറ ചലപ്പിക്കുന്നത് സന്തോഷ് ശിവന്‍ - മോഹന്‍ലാല്‍ സംവിധാന സംരംഭം
മോഹന്‍ലാലിനൊപ്പമുള്ള ഫോട്ടോകള്‍ സന്തോഷ് ശിവന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. 2019ലാണ് മോഹൻലാലിന്‍റെ സ്വപ്‌ന പദ്ധതി പ്രഖ്യാപിച്ചത്.
![ബറോസിനായി ക്യാമറ ചലപ്പിക്കുന്നത് സന്തോഷ് ശിവന്‍ Santosh Sivan moves the camera for malayalam movie Barros malayalam movie Barros ബറോസിനായി ക്യാമറ ചലപ്പിക്കുന്നത് സന്തോഷ് ശിവന്‍ സന്തോഷ് ശിവന്‍ സന്തോഷ് ശിവന്‍ വാര്‍ത്തകള്‍ മോഹന്‍ലാല്‍ സംവിധാന സംരംഭം ബറോസ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9229807-110-9229807-1603091889098.jpg)
ബറോസിനായി ക്യാമറ ചലപ്പിക്കുന്നത് സന്തോഷ് ശിവന്‍
3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. 2019ലാണ് മോഹൻലാലിന്‍റെ സ്വപ്‌ന പദ്ധതി പ്രഖ്യാപിച്ചത്. ഈ വർഷം ആരംഭിക്കാനിരുന്ന ചിത്രീകരണം കൊവിഡിന്‍റെ പശ്ചാത്തലത്തിൽ നീണ്ടുപോയിരുന്നു. പുതുമുഖങ്ങളായ അഭിനേതാക്കളും സിനിമയുടെ ഭാഗമാകും. സംഗീത സംവിധാനം നിർവഹിക്കുന്നത് ലിഡിയൻ നാദസ്വരമാണ്. മോഹൻലാൽ തന്നെയാണ് ബറോസാകുന്നത്. സിനിമ മൊഴിമാറ്റം ചെയ്‌ത് വിവിധ ഭാഷകളില്‍ പ്രദര്‍ശനത്തിന് എത്തിക്കാനും അണിയറപ്രവര്‍ത്തകര്‍ക്ക് പദ്ധതിയുണ്ട്.