കേരളക്കരയെ ഒന്നാകെ ഞെട്ടിച്ച ഒന്നായിരുന്നു നെയ്യാറ്റിന്‍കരയില്‍ വീട് ഒഴിപ്പിക്കുന്നതിനിടെ ദമ്പതികൾ മരിക്കാനിടയായ സംഭവം. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുന്നത് സന്തോഷ് പണ്ഡിറ്റ്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സന്തോഷ് പണ്ഡിറ്റിന്‍റെ പ്രതികരണം. രാജന്‍റെ കുടുംബത്തിനെ ഒഴിപ്പിക്കാന്‍ അധികൃതര്‍ കാണിച്ച ശുഷ്‌കാന്തി മലയും പുഴയും വനവും കയ്യേറുന്ന രാഷ്ട്രീയക്കാരുടെയും പണക്കാരുടെയും സ്വത്തുക്കള്‍ ജപ്തി ചെയ്യാനും ഉണ്ടാകണമെന്നാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്. കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ വിഷയത്തില്‍ പ്രതികരിക്കാത്തതിലുള്ള അമര്‍ഷവും സന്തോഷ് പണ്ഡിറ്റ് കുറിപ്പിലൂടെ പറഞ്ഞിട്ടുണ്ട്. സംഭവം നടന്നത് ഉത്തര്‍പ്രദേശിലായിരുന്നെങ്കില്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ ഉണര്‍ന്നേനെയെന്നും ഇതിപ്പോള്‍ എല്ലാവരും ഉറക്കത്തിലാണെന്നുമാണ് സന്തോഷ് പണ്ഡിറ്റ് കുറിച്ചത്.
-
പണ്ഡിറ്റിന്ടെ സാമൂഹ്യ നിരീക്ഷണം നെയ്യാറ്റി൯കരയില് മൂന്ന് സെന്‍റിൽ ഒരു കൂര ജപ്തി ചെയ്യുന്നതിനിടയില്‍ ഒരു പാവപ്പെട്ടവനും...
Posted by Santhosh Pandit on Tuesday, 29 December 2020
'പണ്ഡിറ്റിന്‍റെ സാമൂഹ്യ നിരീക്ഷണം.... നെയ്യാറ്റിന്‍കരയില്‍ മൂന്ന് സെന്‍റിൽ ഒരു കൂര ജപ്തി ചെയ്യുന്നതിനിടയില്‍ ഒരു പാവപ്പെട്ടവനും ഭാര്യയും ദാരുണമായി മരിച്ച വാര്‍ത്ത വായിച്ച് വേദനയുണ്ട്. അവരുടെ മക്കളുടെ അവസ്ഥ ആലോചിക്കുമ്പോള്‍ വലിയ ആശങ്കയും തോന്നുന്നു. ഈ വിഷയത്തില്‍ സോഷ്യൽ മീഡിയയിൽ ഇരുന്ന് കൊണ്ട് മാത്രം പലരും വിപ്ലവം എഴുതുന്നത് ശ്രദ്ധയില്‍പ്പെട്ടു. അതോടൊപ്പം ജനങ്ങളുടെ ഇടയിൽ ഇറങ്ങി അവർക്ക് വേണ്ടത് വല്ലതും ചെയ്‌ത് കൊടുക്കാൻ ഉള്ള മനസ് കൂടി (പണമുള്ളവര്‍) കാണിച്ചാല്‍ നന്നായിരുന്നു. മണ്ണില്‍ ഇറങ്ങി നിന്ന് ചെയ്യുന്നതിനാണ് വിപ്ലവം എന്ന് പറയുന്നത്. 2011 മുതല്‍ കേരളത്തിലെ നിരവധി വനവാസി മേഖലകളിലും കുഗ്രാമങ്ങളിലെ കോളനികളിലും എല്ലാം മാസത്തില്‍ ഒരിക്കലെങ്കിലും സന്ദര്‍ശനം നടത്താറുള്ള എന്‍റെ അനുഭവത്തില്‍ നമ്പര്‍ വണ്‍ കേരളമെന്ന് നാം കരുതുന്ന ഈ കേരളത്തില്‍ എത്രയോ കുടുംബങ്ങള്‍ സ്വന്തമായി വീടോ... മിനിമം സൗകര്യങ്ങളോ പോലും ഇല്ലാതെ ജീവിക്കുന്നുണ്ട്. എന്തെങ്കിലും ഒക്കെ ദുരന്തങ്ങള്‍ സംഭവിച്ചാലേ ചില കാര്യങ്ങള്‍ ചെയ്യൂ... അഥവാ ചിന്തിക്കൂ എന്ന നിലപാട് ശരിയല്ല.... മൂന്ന് സെന്‍റിലെ കൂര ജപ്തി ചെയ്യുന്നതിനോടൊപ്പം മലയും, പുഴയും വനവും കയ്യേറുന്ന രാഷ്ട്രീയക്കാരുടെ സ്വത്തുകളും മതം, രാഷ്ട്രീയം, സാമ്പത്തിക ശേഷി തുടങ്ങിയവ നോക്കാതെ ഇതുപോലെ ഉടനെ ജപ്തി ചെയ്യും എന്ന് വിശ്വസിക്കുന്നു. (ഈ സംഭവം നടന്നത് ഉത്തര്‍പ്രദേശില്‍ എങ്ങാനും ആയിരുന്നെങ്കില്‍ കേരളത്തിലെ സാംസ്കാരിക നായകന്മാര്‍ ഉണര്‍ന്നേനെ... ഇതിപ്പോള്‍ എല്ലാവരും ഉറക്കത്തിലാണ്.) ദമ്പതികൾക്ക് ആദരാഞ്ജലികൾ....' ഇതായിരുന്നു സന്തോഷ് പണ്ഡിറ്റിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.