മലയാളത്തിന്‍റെ സൂപ്പർതാരം ആദ്യമായി സംവിധാനത്തിലേക്കും ചുവട് വക്കുകയാണ് ബറോസിലൂടെ. തന്‍റെ നാല് പതിറ്റാണ്ടിലേറെ നീളുന്ന സിനിമയിലെ അനുഭവ പശ്ചാത്തലത്തിൽ നിന്നുമാണ് മോഹൻലാൽ സംവിധായകനാകുന്നത്. പ്രൊഡക്ഷൻ വർക്കുകൾ തുടങ്ങിയെങ്കിലും ഏപ്രിലിലാണ് ബറോസ് ചിത്രീകരണം ആരംഭിക്കുന്നത്.
രണ്ട് തലകളുള്ള മോഹൻലാൽ; സന്തോഷ് ശിവൻ പകർത്തിയ ബറോസിലെ ലാലേട്ടൻ - baros mohanlal look news latest
ബറോസിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പകർത്തിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായി. ബറോസിൽ സംവിധാനത്തിന് പുറമെ, സൂപ്പർതാരം ആലപിക്കുന്ന പാട്ടുമുണ്ടെന്നും സന്തോഷ് ശിവൻ അറിയിച്ചു.
![രണ്ട് തലകളുള്ള മോഹൻലാൽ; സന്തോഷ് ശിവൻ പകർത്തിയ ബറോസിലെ ലാലേട്ടൻ ബറോസിലെ ലാലേട്ടൻ വാർത്ത രണ്ട് തലകളുള്ള മോഹൻലാൽ ബറോസ് വാർത്ത സന്തോഷ് ശിവൻ മോഹൻലാൽ ചിത്രം വാർത്ത ബറോസ് സിനിമ പുതിയ വാർത്ത മോഹൻലാൽ സംവിധാനം വാർത്ത mohanlal's panorama pic baros news santhosh sivan panorama pic of mohanlal news baros mohanlal look news latest two head mohanlal 3d pic news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10950828-thumbnail-3x2-baroz.jpg)
ഇപ്പോഴിതാ, ബറോസിന്‍റെ നിർമാണ പ്രവർത്തനങ്ങൾക്കിടയിൽ പ്രശസ്‌ത ഛായാഗ്രാഹകൻ സന്തോഷ് ശിവൻ എടുത്ത സൂപ്പർതാരത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു. രണ്ട് തലകളുള്ള മോഹൻലാലിനെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഒപ്പം, സംവിധായകൻ- നടൻ എന്നും സന്തോഷ് ശിവൻ കുറിക്കുന്നു. മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍റെ അഭിനയമികവിന് പുറമെ സംവിധായകനായുള്ള പ്രാഗത്ഭ്യവും ബറോസിൽ കാണാമെന്ന സൂചനയാണ് സന്തോഷ് ശിവൻ പങ്കുവെക്കുന്നത്.
താൻ പകർത്തിയ ചിത്രം ഫോട്ടോഷോപ്പല്ല, ഐ ഫോൺ 12 പ്രോയുടെ പനോരമ മോഡിൽ പകർത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. മോഹൻലാൽ ബഹുമുഖപ്രതിഭയാണെന്നും ബറോസിൽ അദ്ദേഹത്തിന്‍റെ വക ഒരു ഗാനമുണ്ടെന്നും സിനിമയുടെ ഛായാഗ്രഹകൻ സന്തോഷ് ശിവൻ ട്വീറ്റിൽ കുറിച്ചിട്ടുണ്ട്.