തമിഴ് സിനിമകളുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഇനി മലയാളത്തിലും. കബാലി, വടചെന്നൈ, കാലാ, പരിയേറും പെരുമാൾ തുടങ്ങി നിരവധി സിനിമകളും ഒപ്പം അവയിലെ പാട്ടുകളും ഹിറ്റായി മാറിയതിൽ സന്തോഷ് നാരായണന്‍റെ പങ്ക് വലുതായിരുന്നു. തമിഴകത്തെ പാട്ടിലൂടെ വിസ്‌മയിപ്പിച്ച പ്രശസ്‌ത സംഗീതജ്ഞൻ മലയാളത്തിൽ തുടക്കം കുറിക്കുന്നതാവട്ടെ, ടൊവിനോ തോമസിന്‍റെ ചിത്രത്തിലൂടെയാണ്.
തമിഴിന്‍റെ സന്തോഷ് നാരായണൻ ഇനി മലയാളത്തിനും ഈണമൊരുക്കും - tamil music director in malayalam news
പരിയേറും പെരുമാൾ, കബാലി, വടചെന്നൈ, കാല സിനിമകളുടെ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ മലയാളത്തിൽ ടൊവിനോ ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്.
തമിഴിന്‍റെ സന്തോഷ് നാരായണൻ ഇനി മലയാളത്തിനും ഈണമൊരുക്കും
നവാഗതനായ ഡാർവിൻ കുരിയാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ടൈറ്റിൽ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ജിനു വി.എബ്രഹാമാണ് സിനിമയുടെ തിരക്കഥാകൃത്ത്. ജല്ലിക്കട്ടിന്‍റെ ഛായാഗ്രഹകൻ ഗിരീഷ് ഗംഗാധരൻ ഫ്രെയിമുകൾ ഒരുക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് സൈജു ശ്രീധരനാണ്.