കേരളം

kerala

ETV Bharat / sitara

കണ്ണിന്‍റെ കാഴ്ച കുറയാൻ തുടങ്ങി, ഉറക്കത്തിൽ ശ്വാസതടസം: കൊവിഡ് അനുഭവം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍ - saniya iyyappan shared her covid experience news

കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് തനിക്ക് അനുഭവപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളും ആശങ്കകളും പങ്കുവെക്കുകയാണ് സാനിയ ഇയ്യപ്പന്‍.

കണ്ണിന്‍റെ കാഴ്ച കുറയാൻ തുടങ്ങി സാനിയ വാർത്ത  സാനിയ കൊവിഡ് വാർത്ത  കൊവിഡ് അനുഭവം പങ്കുവെച്ച സാനിയ വാർത്ത  ഇയ്യപ്പന്‍ വാർത്ത  saniya iyyappan shared her covid experience news  saniya corona news
കൊവിഡ് അനുഭവം പങ്കുവെച്ച് സാനിയ ഇയ്യപ്പന്‍

By

Published : Jan 18, 2021, 2:44 PM IST

ക്വീൻ, ലൂസിഫർ തുടങ്ങിയ ചിത്രങ്ങളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും മലയാളിക്ക് സുപരിചിതയായ നടിയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി തുടങ്ങി പിന്നീട് നായികയായും സാനിയ സ്ഥാനം കണ്ടെത്തി. കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വീട്ടിൽ ക്വാറന്‍റൈനിൽ കഴിഞ്ഞ അനുഭവം പങ്കുവെക്കുകയാണ് നടി.

കൊവിഡ് വാർത്തകൾ 2020ൽ കേൾക്കാൻ തുടങ്ങിയപ്പോൾ ആവശ്യമായ സുരക്ഷാ നടപടികള്‍ എടുത്തെങ്കിലും ലോക്ക് ഡൗണിന് ശേഷം ആ ഭയം നഷ്ടപ്പെട്ടു. എന്‍റെ പരിശോധനാ ഫലങ്ങള്‍ വരുന്നതുവരെ നെഗറ്റീവ് ആയിരിക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു. കാരണം കൊവിഡ് തുടങ്ങിയതിന് ശേഷമുള്ള എന്‍റെ ആറാമത്തെ ടെസ്റ്റായിരുന്നു ഇത്. എന്നാൽ, കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ആ സാഹചര്യത്തെ എങ്ങനെ നേരിടണമെന്ന് ഉറപ്പില്ലായിരുന്നുവെന്നും കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് ആലോചിച്ചപ്പോൾ ഉത്കണ്ഠയായെന്നും സാനിയ പറഞ്ഞു.

പിന്നീട്, ക്ഷീണിതയായപ്പോൾ നെറ്റ്ഫ്ലിക്‌സില്‍ കൂടുതല്‍ മുഴുകാൻ തീരുമാനിച്ചെങ്കിലും സഹിക്കുവാന്‍ കഴിയാത്ത തലവേദന ആയിരുന്നു. കണ്ണുകള്‍ തുറക്കുവാന്‍ പോലും കഴിഞ്ഞിരുന്നില്ല. രണ്ടാം ദിവസമായപ്പോള്‍ ഇടത് കണ്ണിന്‍റെ കാഴ്ച കുറയുവാനും ശരീരത്തിലുടനീളം തടിപ്പ് ഉണ്ടാകുകയും ചെയ്തു. ഉറക്കത്തിൽ ശ്വാസതടസം അനുഭവപ്പെട്ടുവെന്നും സാനിയ ഇയ്യപ്പൻ വിശദീകരിച്ചു. അടുത്ത ദിവസം ഉണരുമോ എന്ന രീതിയിൽ വരെ ഭയപ്പെട്ടിരുന്നതായും എന്തെങ്കിലും വന്നാൽ സഹായിക്കാൻ അടുത്താരുമില്ലെന്നതിൽ ആശങ്കയുണ്ടായിരുന്നെന്നും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ താരം പറഞ്ഞു. കൊവിഡിനെ നിസാരമായി കാണരുതെന്ന് പറഞ്ഞാണ് സാനിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ABOUT THE AUTHOR

...view details