രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 14ലേക്ക് മാറ്റി - നടി രാഗിണി ദ്വിവേദി
കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഗിണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.
![രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 14ലേക്ക് മാറ്റി ragini dwivedi ragini dwivedi latest news ragini dwivedi bail hearing postponed ragini dwivedi bail application Central Crime Branch arrested Ragini കന്നട നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സെപ്റ്റംബര്‍ 14ലേക്ക് മാറ്റി നടി രാഗിണി ദ്വിവേദി കന്നട നടി രാഗിണി ദ്വിവേദി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8767552-287-8767552-1599833031328.jpg)
ബെംഗളൂരു: ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ കന്നട നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈമാസം 14 ലേക്ക് മാറ്റി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാഗിണിയെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എന്‍ഡിപിഎസ് സ്പെഷ്യല്‍ കോടതിയാണ് ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കേസില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്ന് സിസിബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം രാഗിണിയുടെയും സഞ്ജന ഗല്‍റാണിയുടെയും രക്തസാമ്പിളുകള്‍ പരിശോധനക്കായി ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഏഴ് പേരെയാണ് ക്രൈംബ്രാഞ്ച് ഇതുവരെ അറസ്റ്റ് ചെയ്തത്.