ബെംഗളൂരു:മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് തെന്നിന്ത്യൻ സിനിമാ താരം നിക്കി ഗൽറാണിയുടെ സഹോദരിയും കന്നഡ ചലച്ചിത്രതാരവുമായ സഞ്‌ജന ഗൽറാണിയെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്‌തു. ഇന്ദിരാനഗറിലുള്ള സഞ്ജനയുടെ വീട്ടിൽ നടത്തിയ അഞ്ച് മണിക്കൂർ നീണ്ട പരിശോധനക്ക് ശേഷം താരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് സഞ്‌ജനയെ ബെംഗളൂരുവിലെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയി. ശേഷം, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട കേസിൽ താരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മയക്കുമരുന്ന് കേസ്: നടി സഞ്‌ജന ഗൽറാണി അറസ്റ്റിൽ - Ragini Dwivedi
രാവിലെ ആറുമണിയോടെ സെൻട്രൽ ക്രൈം ബ്രാഞ്ച് ഇന്ദിരാനഗറിലുള്ള സഞ്ജനയുടെ വീട്ടിലെത്തി പരിശോധന നടത്തി. അഞ്ചു മണിക്കൂർ നീണ്ട റെയ്‌ഡിന് ശേഷം താരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരുവിലെ സെൻട്രല്‍ ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് കൊണ്ടുപോയ ശേഷം താരത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.
![മയക്കുമരുന്ന് കേസ്: നടി സഞ്‌ജന ഗൽറാണി അറസ്റ്റിൽ sandalwood drug case ccb raids sanjana galrani house sanjana galrani house raids ബെംഗളൂരു മയക്കുമരുന്ന് കേസ് മയക്കുമരുന്ന് കേസ് കർണാടക നിക്കി ഗൽറാണിയുടെ സഹോദരി കന്നഡ ചലച്ചിത്രതാരം കേസ് സഞ്‌ജന ഗൽറാണിയുടെ വസതിയിൽ റെയ്ഡ് ക്രൈം ബ്രാഞ്ച് റെയ്‌ഡ് സെൻട്രല്‍ ക്രൈം ബ്രാഞ്ച് സിസിബി രാഗിണി ദ്വിവേദി യെലഹങ്ക Bengaluru Drug Case nikki galrani's sister sanjana raid drug case fulm Ragini Dwivedi](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8719771-712-8719771-1599530621870.jpg)
ഇന്ന് രാവിലെ ആറുമണിക്കാണ് സഞ്ജനയുടെ വീട്ടിൽ സിസിബി റെയ്‌ഡ് ആരംഭിച്ചത്. കേസുമായി ബന്ധപ്പെട്ട് സഞ്ജനയുടെ സഹായി രാഹുലിനെയും നടി രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവിശങ്കറിനെയും സെൻട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. യെലഹങ്കയിലെ ഫ്ലാറ്റില്‍ നടത്തിയ റെയ്ഡിന് പിന്നാലെ നടി രാഗിണിയെയും അറസ്റ്റ് ചെയ്‌തിട്ടുണ്ട്. നിലവിൽ ഇവർ പൊലീസ് കസ്റ്റഡിയിൽ തുടരുന്നു. കഴിഞ്ഞ ദിവസം ഫസ്റ്റ് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റിന് മുന്നിൽ രാഗിണിയെ വീഡിയോ കോൺഫറൻസ് വഴി ഹാജരാക്കുകയും നടിയുടെ പൊലീസ് കസറ്റഡി അഞ്ച് ദിവസത്തേക്ക് കൂടി നീട്ടുകയും ചെയ്‌തു.