സെക്‌സി ദുർഗ, ഒഴിവുദിവസത്തെ കളി, ചോല തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്‌ത പ്രമേയമൊരുക്കി മലയാളത്തിൽ ശ്രദ്ധ നേടിയ സംവിധായകനാണ് സനല്‍ കുമാര്‍ ശശിധരന്‍. കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നിരൂപകപ്രശംസയും നേടിയിട്ടുള്ള സംവിധായകന്‍റെ ഏറ്റവും പുതിയ ചിത്രം 'വഴക്കി'ന്‍റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി.
-
#Vazhakku Sanal Kumar Sasidharan Kani Kusruti Sudev Nair
Posted by Tovino Thomas on Thursday, 31 December 2020
മലയാളത്തിന്‍റെ യുവനടൻ ടൊവിനോ തോമസും ഒപ്പം സംസ്ഥാന അവാർഡ് ജേതാക്കളായ സുദേവ് നായരും കനി കുസൃതിയുമാണ് വഴക്ക് ചിത്രത്തിലെ പ്രധാന താരങ്ങൾ. ചന്ദ്രു സെൽവരാജാണ് ഛായാഗ്രഹകൻ. ടൊവിനോയും പാരറ്റ് ഫിലിംസും ചേർന്ന് ചിത്രം നിർമിക്കുന്നു.