അസാമാന്യ മെയ്‌വഴക്കത്തോടെ സംയുക്തയുടെ യോഗ അഭ്യാസം, കൈയ്യടിച്ച് സോഷ്യല്‍മീഡിയ - samyuktha varma yoga practicing
15 വർഷത്തോളമായി യോഗ അഭ്യസിക്കുന്നുണ്ട് സംയുക്ത വര്‍മ. മൈസൂരിൽ നിന്ന് താരം യോഗയിൽ വിദഗ്ദ പരിശീലനം നേടിയിട്ടുമുണ്ട്. 'ഉർധവ ധനുരാസനം' എന്ന യോഗമുറ പരിശീലിക്കുന്നതിന്‍റെ വീഡിയോയാണ് സംയുക്ത ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്
സിനിമയെ സ്നേഹിക്കുന്നവരുടെയെല്ലാം ആഗ്രഹമാണ് നടി സംയുക്ത വര്‍മയുടെ അഭിനയത്തിലേക്കുള്ള തിരിച്ചുവരവ്. വളരെ കുറച്ച് സിനിമകളില്‍ മാത്രം അഭിനയിച്ച് ലക്ഷക്കണക്കിന് ആരാധകരെ സംയുക്ത സമ്പാദിച്ചിട്ടുണ്ട്. അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന സംയുക്ത ഇപ്പോള്‍ യോഗയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഏതാണ്ട് 15 വർഷത്തോളമായി യോഗ അഭ്യസിക്കുന്നുണ്ട് താരം. മൈസൂരിൽ നിന്ന് താരം യോഗയിൽ വിദഗ്ദ പരിശീലനം നേടിയിട്ടുമുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചൊരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. 'ഉർധവ ധനുരാസനം' എന്ന യോഗമുറ പരിശീലിക്കുന്നതിന്‍റെ വീഡിയോയാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. മെയ് വഴക്കം കൊണ്ട് അമ്പരപ്പിക്കുകയാണ് താരം. അസാമാന്യ മെയ്‌വഴക്കത്തെ ആരാധകരും കൈയ്യടിച്ച് സ്വീകരിച്ചു. വീഡിയോ ഇപ്പോള്‍ വൈറലാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്‍റെ നായികയായാണ് സംയുക്ത സിനിമയിലെത്തിയത്. പിന്നീട് പതിനെട്ടോളം ചിത്രങ്ങളിൽ അഭിനയിച്ചു. 2002ലായിരുന്നു സംയുക്തയുടെ വിവാഹം. ഈ അടുത്തിടെ യോഗ ചെയ്യുന്ന ഫോട്ടോഷൂട്ട് ഒരു മാഗസിന് വേണ്ടി സംയുക്ത ചെയ്‌തിരുന്നു. രണ്ട് തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് സംയുക്ത നേടിയിട്ടുണ്ട്. ദിലീപ് നായകനായ കുബേരനിലാണ് സംയുക്ത അവസാനമായി അഭിനയിച്ചത്.