സംയുക്ത മേനോന്‍ പ്രധാന വേഷത്തിലെത്തുന്ന വി.കെ പ്രകാശ് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്ന എരിഡ. ചിത്രത്തിന്‍റെ പോസ്റ്ററുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ മൂന്നാം പോസ്റ്ററും പുറത്തിറങ്ങി. വെള്ള നിറത്തിലുള്ള ഷര്‍ട്ട് മാത്രം ധരിച്ച് നില്‍ക്കുന്ന സംയുക്ത മേനോനാണ് പോസ്റ്ററിലുള്ളത്. അവളുടെ രാവുകളിലെ നടി സമീയെ ഓര്‍മിപ്പിക്കുന്നതാണ് പോസ്റ്ററിലെ സംയുക്തയുടെ ലുക്കെന്നാണ് ആരാധകര്‍ കമന്‍റ് ചെയ്‌തിരിക്കുന്നത്. പോസ്റ്ററിന് നിരവധി പേര്‍ മോശം കമന്‍റുകളും ഇട്ടിട്ടുണ്ട്.
'അവളുടെ രാവ്' ലുക്കില്‍ സംയുക്ത മേനോന്‍, എരിഡയുടെ പുതിയ പോസ്റ്ററെത്തി - അവളുടെ രാവ് ലുക്കില്‍ സംയുക്ത മേനോന്‍
വി.കെ പ്രകാശ് ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്ന എരിഡ. തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് വൈ.വി രാജേഷാണ്

യവന മിത്തോളജിയുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലര്‍ ചിത്രമാണ് 'എരിഡ'. എരിഡ എന്നത് ഗ്രീക്ക് പദമാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് 'എരിഡ'യുടെ ചിത്രീകരണം ബെംഗളൂരുവിലാണ് നടക്കുന്നത്. നാസര്‍, കിഷോര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് പേരടി, ഹരീഷ് രാജ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. 'സ്നേഹിക്കാം വെറുക്കാം പക്ഷെ നിങ്ങള്‍ക്ക് അവളെ മറക്കാനാകില്ല' എന്നാണ് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ കുറിച്ചത്.
അരോമ സിനിമാസ്, ഗുഡ് കമ്പനി എന്നിവയുടെ ബാനറില്‍ അജി മേടയില്‍, അരോമ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം എസ്.ലോകനാഥന്‍ നിര്‍വഹിച്ചിരിക്കുന്നു. തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് വൈ.വി രാജേഷ് ആണ്. ഐ.വി ശശിയുടെ സംവിധാനത്തില്‍ 1978ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സീമ കേന്ദ്രകഥാപാത്രമായ അവളുടെ രാവുകള്‍.