തെലങ്കാന:തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയതാരം സാമന്തയ്‌ക്ക് ആരാധകരേറെയാണ്. ഫിറ്റ്‌നസില്‍ ശ്രദ്ധ പുലര്‍ത്തുന്ന താരങ്ങളിലൊരാളാണ് സാമന്ത. ഈയിടെയായി താരത്തിന്‍റെ വര്‍ക്കൗട്ട് വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയയില്‍.
Samantha takes level up challenge: ഇപ്പോഴിതാ സാമന്തയുടെ പുതിയാരു വര്‍ക്കൗട്ട് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തന്‍റെ ആരാധകര്‍ക്ക് പ്രചോദനമേകാന്‍ താന്‍ കഠിനാധ്വാനം ചെയ്യുന്ന ചിത്രങ്ങളും വീഡിയോകളുമായി ഇന്‍സ്‌റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ് താരം. ഉപകരണങ്ങളുടെ സഹായമില്ലാതെ ലെവല്‍ അപ് ചലഞ്ചുമായാണ് സാമന്ത ഇത്തവണ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Samantha fitness challenge: വീഡിയോക്കൊപ്പം ഒരു കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്. 'ഉപകരണങ്ങളുടെ സഹായമില്ലാതെ ലെവല്‍ അപ് ചലഞ്ചുമായി നിങ്ങള്‍ 2022 ആരംഭിക്കുക. ഇന്‍സ്‌ട്രെക്‌ടര്‍ ജുനൈദ് ഷെയ്‌ഖ് എന്നെ ചലഞ്ച് ചെയ്‌തു. ഞാന്‍ നിങ്ങളെ ചലഞ്ച് ചെയ്യുന്നു. നിങ്ങളും ഈ ലെവല്‍ അപ് ചലഞ്ച് ചെയ്‌തു നോക്കൂ..' -സാമന്ത കുറിച്ചു.
Samantha's level up challenge viral: സാമന്തയുടെ ഈ ചലഞ്ച് നിരവധി പേരാണ് ഏറ്റെടുത്തിരിക്കുന്നത്. മേക്കപ്പ് ആര്‍ട്ടിസ്‌റ്റ് അവ്‌നി രംഭിയ, ഹെയര്‍ സ്‌റ്റൈലിഷ് രോഹിത് ഭക്തര്‍, സ്‌റ്റൈലിഷ് പ്രീതം ജുകാല്‍ക്കര്‍ തുടങ്ങിയവരുടെ ലെവല്‍ അപ് ചലഞ്ചുകള്‍ സാമന്ത തന്‍റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയായി പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.