ഇതിഹാസമായ കാളിദാസ കൃതി അഭിജ്ഞാന ശാകുന്തളം വീണ്ടും സിനിമയാകുന്നു. തെന്നിന്ത്യന്‍ താര സുന്ദരി സമന്തയാണ് ശകുന്തളയായി വേഷമിടുന്നത്. ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുഷ്യന്തന്‍റെയും ശകുന്തളയുടെയും പ്രണയകഥയാണ് ചിത്രം പറയുക. സമന്ത തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. സിനിമയുടെ മോഷന്‍ പോസ്റ്ററും പുറത്തിറങ്ങി. ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി ഒരുക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് 2021ന്‍റെ അവസാനത്തില്‍ ആരംഭിക്കും. രുദ്രമാദേവി ഒരുക്കിയ സംവിധായകനാണ് ഗുണശേഖര്‍. അനുഷ്ക ഷെട്ടി ടൈറ്റില്‍ റോളിലെത്തിയ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ശകുന്തളയാകാനൊരുങ്ങി നടി സമന്ത - gunasekhar movie
ഗുണശേഖറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുഷ്യന്തന്‍റെയും ശകുന്തളയുടെയും പ്രണയകഥയാണ് ചിത്രം പറയുക
![ശകുന്തളയാകാനൊരുങ്ങി നടി സമന്ത samantha shakunthalam gunasekhar movie ശകുന്തളയാകാനൊരുങ്ങി നടി സമന്ത ശാകുന്തളം ശാകുന്തളം സാമന്ത gunasekhar movie shakunthalam gunasekhar movie നടി സമന്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10102413-890-10102413-1609661748549.jpg)
ശകുന്തളയാകാനൊരുങ്ങി നടി സമന്ത
ഓ ബേബിയാണ് അവസാനമായി പുറത്തിറങ്ങിയ സമന്ത സിനിമ. അതേസമയം ആദ്യമായി ഒരു വെബ് സീരിസില്‍ അഭിനയിച്ചിരിക്കുകയാണ് സമന്ത. ഹിറ്റ് സീരിസായ ഫാമിലി മാനിന്‍റെ രണ്ടാം ഭാഗത്തിലാണ് സമന്ത അഭിനയിച്ചിരിക്കുന്നത്. സീരിസ് ഉടന്‍ ആമസോണ്‍ പ്രൈമില്‍ സ്ട്രീം ചെയ്‌ത് തുടങ്ങും. റാണ ദഗുബാട്ടി നായകനാകുന്ന ഹിരണ്യകഷിപ്പു എന്ന ചിത്രവും സംവിധായകന്‍ ഗുണശേഖറിന്‍റെതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.