സാമന്തയും നാഗചൈതന്യയും വിവാഹബന്ധം പിരിയുന്നു. താരങ്ങൾ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഭാര്യയും ഭർത്താവുമായുള്ള ബന്ധം അവസാനിപ്പിച്ച് തങ്ങൾ സ്വന്തമായുള്ള വഴികളിലേക്ക് തിരിയുകയാണ്.
പത്ത് വർഷമായുള്ള സൗഹൃദമായിരുന്നു ഈ ബന്ധത്തിന്‍റെ അടിസ്ഥാനമെന്നും സാമന്തയും നാഗചൈതന്യയും വിശദീകരിച്ചു. ഇനി മുന്നോട്ടും പരസ്‌പരമുള്ള ഈ സവിശേഷ സൗഹൃദം കൊണ്ടുപോകുമെന്നും അവർ വ്യക്തമാക്കി.
ഈ ദുർഘട സമയത്ത് പിന്തുണ നൽകിയ ആരാധകർക്കും അഭ്യുദയകാംക്ഷികൾക്കും മാധ്യമങ്ങൾക്കും നന്ദി അറിയിക്കുന്നുവെന്നും ഇൻസ്റ്റഗ്രാം പോസ്റ്റിൽ സാമന്തയും നാഗചൈതന്യയും കൂട്ടിച്ചേർത്തു.