കേരളം

kerala

ETV Bharat / sitara

Oo Antava Success | 'അവരുടെ മനസ്സില്‍ പുഷ്‌പ ഗാനം മാത്രം, എന്‍റെ എല്ലാ സിനിമകളും മറന്നു'

Samantha about Oo Antava success: 'പുഷ്‌പ'യിലെ 'ഓ ആണ്ടവാ' ഗാനത്തിന് ഇത്രയും വലിയ സ്വീകാര്യത ലഭിച്ചതില്‍ സന്തുഷ്‌ടയാണെന്ന് സാമന്ത

Samantha at Critics Choice Awards  Oo Antava success  Samantha about Oo Antava success  Samantha makes heads turn at award gala  Oo Antava records
Oo Antava success | 'അവരുടെ മനസ്സില്‍ പുഷ്‌പ ഗാനം മാത്രം, എന്‍റെ എല്ലാ സിനിമകളും മറന്നു...'

By

Published : Mar 11, 2022, 6:09 PM IST

Updated : Mar 11, 2022, 9:02 PM IST

തെലങ്കാന :ഫിലിം ക്രിട്ടിക്‌സ്‌ ചോയ്‌സ്‌ പുരസ്‌കാര ചടങ്ങിന്‍റെ റെഡ്‌ കാര്‍പ്പറ്റില്‍ തിളങ്ങി നടി സാമന്ത. ഗൗരി-നൈനിക ഡിസൈനര്‍മാര്‍ രൂപകല്‍പ്പന ചെയ്‌ത പച്ചയും കറുപ്പും നിറത്തിലുള്ള സ്‌പെഗറ്റി സ്‌ട്രാപ്പ്‌ ഗൗണ്‍ ധരിച്ചാണ് താരം ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്‌.

Samantha at Critics Choice Awards പുരസ്‌കാര വേദിയില്‍ 'പുഷ്‌പ'യിലെ ഗാനത്തെക്കുറിച്ച് സാമന്ത സംസാരിച്ചിരുന്നു.'പുഷ്‌പ'യിലെ 'ഓ ആണ്ടവാ' ഗാനത്തിന് ഇത്രയും വലിയ സ്വീകാര്യത ലഭിച്ചതില്‍ താന്‍ സന്തുഷ്‌ടയാണെന്ന് സാമന്ത പറഞ്ഞു. ക്രിട്ടിക്‌സ്‌ ചോയ്‌സ് പുരസ്‌കാര വേദിയില്‍ മാധ്യമങ്ങളുമായുള്ള ഇന്‍ററാക്ഷനില്‍ സംസാരിക്കുകയായിരുന്നു താരം.

Also Read: 100 കോടി ക്ലബ്ബില്‍ ഇടം നേടിയ സന്തോഷത്തില്‍ ആലിയ ; ത്രോബാക്ക്‌ ചിത്രവുമായി താരം

'പ്രേക്ഷകര്‍ എന്നോട്‌ കാണിക്കുന്ന സ്‌നേഹത്തെക്കുറിച്ച് വിശദീകരിക്കാന്‍ എനിക്ക്‌ കഴിയില്ല. 'ഓ ആണ്ടവാ' ഇത്രയധികം ഹിറ്റാകുമെന്ന്‌ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. തെലുങ്ക്‌ ആരാധകര്‍ മാത്രമല്ല, രാജ്യമൊട്ടാകെയുള്ള ജനങ്ങള്‍ തന്‍റെ മറ്റ്‌ സിനിമകള്‍ മറന്നു. ഓ ആണ്ടവായിലൂടെയാണ് എല്ലാവരും തന്നെ ഇപ്പോള്‍ ഓര്‍ക്കുന്നത്‌ - സാമന്ത പറഞ്ഞു.

'പുഷ്‌പ'യിലെ ഗാനത്തെക്കുറിച്ച് സാമന്ത

Samantha about Oo Antava success: തുടക്കത്തില്‍ 'പുഷ്‌പ'യിലെ ഐറ്റം ഗാനം ചെയ്യാനുള്ള എഗ്രിമെന്‍റില്‍ ഒപ്പിടാന്‍ തനിക്ക്‌ മടിയുണ്ടായിരുന്നെന്ന്‌ സാമന്ത പറഞ്ഞു. എന്നാല്‍ ഈ ഗാനം ഒരു സെന്‍സേഷനായി മാറുമെന്ന്‌ സംവിധായകന്‍ സുകുമാറും അല്ലു അര്‍ജുനും വിശ്വസിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു. ഇതിനുള്ള കടപ്പാട്‌ സംവിധായകനും അല്ലു അര്‍ജുനും രേഖപ്പെടുത്താനും താരം മറന്നില്ല. നിരവധി റെക്കോര്‍ഡുകളാണ് ഗാനം തകര്‍ത്തെറിഞ്ഞത്‌.

Last Updated : Mar 11, 2022, 9:02 PM IST

ABOUT THE AUTHOR

...view details