നാല് വർഷത്തെ വൈവാഹികബന്ധം അവസാനിപ്പിച്ച് നാഗചൈതന്യയും സാമന്തയും വേർപിരിഞ്ഞു. ഭാര്യ- ഭർത്താവ് ബന്ധം ഇരുവരും അവസാനിപ്പിച്ചെങ്കിലും സാമും ചായിയും തങ്ങൾക്ക് ഒരുപോലെ പ്രിയപ്പെട്ടതാണെന്നും സാമന്തയുമൊത്തുള്ള കുടുംബത്തിലെ നിമിഷങ്ങൾ അത്രയേറെ പ്രിയപ്പെട്ടതാണെന്നും തെലുങ്ക് സൂപ്പർതാരവും നടന്‍റെ അച്ഛനുമായ നാഗാർജുന അറിയിച്ചിരുന്നു.
പരസ്‌പര സമ്മതത്തോടെയുള്ള വേർപിരിയലിൽ സാമന്തയ്ക്ക് ജീവനാംശമായി 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം നൽകുമെന്ന് അറിയിച്ചത്. എന്നാൽ, തനിക്ക് ഈ തുക വേണ്ടെന്ന് സാമന്ത അറിയിച്ചതായാണ് റിപ്പോർട്ടുകൾ. സ്വന്തം അധ്വാനവും പ്രയത്നവും കൊണ്ടാണ് താൻ വളർന്നതെന്നും അതിനാൽ തന്നെ മറ്റൊരാളുടെ പണം വാങ്ങുന്നത് ശരിയല്ലെന്നും സാമന്ത പറഞ്ഞു. തനിക്ക് ജീവിക്കാൻ ജീവനാംശത്തിന്‍റെ ആവശ്യമില്ലെന്നും സാമന്ത അറിയിച്ചതായാണ് വിവരം. വളരെയധികം ആലോചിച്ച ശേഷമാണ് ഈ വലിയ തുക വേണ്ടെന്ന് വച്ചതെന്നും സാമന്ത പറഞ്ഞു.
More Read: സ്‌ത്രീകളെ വസ്‌ത്രം മാറുന്നതുപോലെ മാറ്റുന്നവരോട് ഒരു കരുണയും കാട്ടരുതെന്ന് കങ്കണ
അഞ്ചാം വിവാഹ വാർഷികത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് സാമന്തയും നാഗചൈതന്യയും തമ്മിൽ വേർപിരിയുന്നുവെന്ന വാർത്തകൾ വന്നത്. ഇരുവരും തങ്ങളുടെ സമൂഹമാധ്യമങ്ങളിലൂടെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.