കേരളം

kerala

ETV Bharat / sitara

ജനത കര്‍ഫ്യുവിനെ ട്രോളാന്‍ തന്‍റെ മുഖം ഉപയോഗിക്കരുതെന്ന് സലീംകുമാര്‍ - Salimkumar refuses to use his face to troll

ജനത കര്‍ഫ്യു പോലുള്ള ഗൗരവകരമായ വിഷയങ്ങളെ നിങ്ങള്‍ ട്രോളുമ്പോള്‍ തന്‍റെ മുഖം അതിനായി ഉപയോഗിക്കരുതെന്നാണ് താരം ആവശ്യപ്പെട്ടത്. അതില്‍ നേരിട്ട് ബന്ധമില്ലെങ്കിലും തനിക്കതില്‍ പശ്ചാത്താപമുണ്ടെന്നും താരം പറഞ്ഞു.

Salimkumar refuses to use his face to troll Janata curfew  ജനത കര്‍ഫ്യുവിനെ ട്രോളാന്‍ തന്‍റെ മുഖം ഉപയോഗിക്കരുതെന്ന് സലീംകുമാര്‍  സലീംകുമാര്‍  Janata curfew  Salimkumar  Salimkumar refuses to use his face to troll  troll Janata curfew
ജനത കര്‍ഫ്യുവിനെ ട്രോളാന്‍ തന്‍റെ മുഖം ഉപയോഗിക്കരുതെന്ന് സലീംകുമാര്‍

By

Published : Mar 22, 2020, 2:29 PM IST

പ്രധാനമന്ത്രി നരേന്ദ്രമോദി ജനത കർഫ്യു ആഹ്വാനം ചെയ്തതിന് ശേഷം നിരവധി ട്രോളുകളാണ് ഇത് സംബന്ധിച്ച ഇറങ്ങിയത്. വീഡിയോ ട്രോളുകളും ചിത്രങ്ങള്‍ ഉപയോഗിച്ചുമായിരുന്നു കളിയാക്കലുകള്‍. ഇത്തരത്തില്‍ വിമര്‍ശിക്കുന്നതിന് ട്രോളന്മാര്‍ ഉപയോഗിക്കുന്നത് മലയാളസിനിമയിലെ മികച്ച ഹാസ്യ കഥാപാത്രങ്ങളുടെ മുഖമാണ്. അത്തരത്തില്‍ ഏറ്റവും കൂടുതല്‍ ട്രോളാന്‍ ഉപയോഗിക്കുന്നത് നടന്‍ സലീംകുമാര്‍ അനശ്വരമാക്കിയ മികച്ച ഹാസ്യകഥാപാത്രങ്ങളെയാണ്. എന്നാല്‍ ഇപ്പോള്‍ സലീം കുമാര്‍ ഒരു അഭ്യര്‍ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്.

ജനത കര്‍ഫ്യു പോലുള്ള ഇത്തരം ഗൗരവകരമായ വിഷയങ്ങളെ നിങ്ങള്‍ ട്രോളുമ്പോള്‍ തന്‍റെ മുഖം അതിനായി ഉപയോഗിക്കരുതെന്നാണ് താരം ആവശ്യപ്പെട്ടത്. തന്‍റെ മുഖം വെച്ചുള്ള ട്രോളുകള്‍ കൂടുതലായിരുന്നുവെന്നും നേരിട്ടതില്‍ ബന്ധമില്ലെങ്കിലും തനിക്കതില്‍ പശ്ചാത്താപമുണ്ടെന്നും താരം പറഞ്ഞു. കൊവിഡ് സംബന്ധിച്ച ട്രോളുകള്‍കൊണ്ട് നിങ്ങള്‍ക്ക് കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതുവരെയുള്ളൂവെന്നുള്ള ഓര്‍മപ്പെടുത്തലും സലീംകുമാര്‍ പങ്കുവെച്ചു.

കര്‍ഫ്യു പൂര്‍ണമായാല്‍ മാത്രമേ ഉദ്ദേശിക്കുന്ന പ്രയോജനം കിട്ടൂവെന്നും സലീംകുമാര്‍ ഓര്‍മിപ്പിക്കുന്നു. വൈകിട്ട് അഞ്ചുമണിക്ക് പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചോ കൈയടിച്ചോ ആരോഗ്യപ്രവര്‍ത്തകരെ അഭിനന്ദിക്കണമെന്ന പ്രധാനമന്ത്രിയുടെ അഭ്യര്‍ഥനയേയും സലിം കുമാര്‍ സ്വാഗതം ചെയ്തു. ഭാരതത്തിലെ മുഴുവന്‍ ജനങ്ങളും പാത്രത്തില്‍ തട്ടുന്ന ശബ്ദം സംഗീതമായി പ്രപഞ്ചം മുഴുവന്‍ അലയടിക്കണമെന്നാണ് സലീംകുമാര്‍ പറയുന്നത്.

ABOUT THE AUTHOR

...view details