ഇന്ദ്രജിത്ത് സുകുമാരനും പാർവതി തിരുവോത്തും. മലയാളത്തിന്‍റെ പ്രിയപ്പെട്ട യുവ താരനിരയിൽ നിന്നും സൗബിൻ ഷാഹിർ, ഗ്രേസ് ആന്‍റണി, ജോജു ജോർജ്ജ്, ഷറഫുദീൻ, എന്നിവരും. സുഡാനി ഫ്രെ നൈജീരിയയുടെ സംവിധായകൻ സക്കരിയ മുഹമ്മദ് ഇവരെ ഒരുമിച്ച് വെള്ളിത്തിരയിൽ എത്തിക്കുകയാണ് 'ഹലാൽ ലവ് സ്റ്റോറി'യിലൂടെ. പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. സക്കരിയയും മുഹ്സിൻ പരാരിയും ചേർന്നാണ് ഹലാൽ ലവ് സ്റ്റോറിയുടെ കഥ ഒരുക്കുന്നത്.
അരങ്ങത്തും അണിയറയിലും സൂപ്പർ ടീമുമായി 'ഹലാൽ ലവ് സ്റ്റോറി' - പാർവതി
ഇന്ദ്രജിത്ത് സുകുമാരൻ, പാർവതി തിരുവോത്ത്, സൗബിൻ ഷാഹിർ, ഗ്രേസ് ആന്‍റണി, ജോജു ജോർജ്ജ്, ഷറഫുദീൻ, എന്നിവരാണ് സക്കരിയ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അണിനിരക്കുന്നത്. ഇവരെ ഉൾക്കൊള്ളിച്ചാണ് പുതിയ പോസ്റ്റർ റിലീസ് ചെയ്‌തിരിക്കുന്നത്.
'ഹലാൽ ലവ് സ്റ്റോറി'
ബിജിബാൽ പശ്ചാത്തല സംഗീതവും അജയ് മേനോൻ ക്യാമറയും സൈജു ശ്രീധരൻ എഡിറ്റിങ്ങും നിർവഹിക്കുന്നു. ഷഹബാസ് അമൻ- റെക്‌സ് വിജയൻ- ബിജിബാൽ കോമ്പോയാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. പപ്പായ സിനിമാസിന്‍റെ ബാനറിൻ ആഷിഖ് അബു, ജെസ്ന ആശിം, ഹർഷദ് അലി എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു.