തെന്നിന്ത്യന്‍ യുവതാരം റാണ ദഗുബാട്ടിയുടെ വാരിനിരിക്കുന്ന സിനിമ വിരാട പര്‍വത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നായിക സായ് പല്ലവിക്കൊപ്പമുള്ള റാണയുടെ മനോഹര ചിത്രം അടങ്ങിയതാണ് പുതിയ പോസ്റ്റര്‍. ചിത്രം സമ്മര്‍ റിലീസായി തിയേറ്ററുകളിലെത്തും. നക്‌സല്‍ കഥാപാത്രത്തെയാണ് റാണ ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. രാവണ എന്നാണ് റാണയുടെ കഥാപാത്രത്തിന്‍റെ പേര്. വേണു ഉദ്ദുഗുലയാണ് സിനിമയുടെ സംവിധാനം.
റാണയ്‌ക്കൊപ്പം സായ് പല്ലവിയുടെ ആദ്യ സിനിമ, വിരാട പര്‍വം പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി - Sai Pallavi Rana Daggubati news
സമ്മര്‍ റിലീസായി വിരാട പര്‍വം തിയേറ്ററുകളിലെത്തും. നക്‌സല്‍ കഥാപാത്രത്തെയാണ് റാണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വേണു ഉദ്ദുഗുലയാണ് സിനിമയുടെ സംവിധാനം.
സായ് പല്ലവിയും റാണ ദഗുബാട്ടിയും പ്രണയാര്‍ദ്രമായി നടന്ന് നീങ്ങുന്ന തരത്തിലാണ് പുതിയ പോസ്റ്ററുള്ളത്. സംക്രാന്തി സ്പെഷ്യലായാണ് പോസ്റ്റര്‍ പുറത്തിറക്കിയിട്ടുള്ളത്. ആക്ടിവിസ്റ്റ് ബല്ലി ലളിത എന്ന സ്ത്രീയുടെ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സായ് പല്ലവിയുടെ കഥാപാത്രത്തെ അണിയിച്ചൊരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നേരത്തെ റാണയുടെ 36-ാം പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ ഫസ്റ്റ്ലുക്കും ആദ്യ ഗ്ലിബ്‌സ് വീഡിയോയും പുറത്തിറക്കിയിരുന്നു അണിയറപ്രവര്‍ത്തകര്‍.
പ്രിയമണി, നന്ദിത ദാസ്, നവീന്‍ ചന്ദ്ര, സറീന വഹാബ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നന്ദിത ദാസിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് വിരാട പര്‍വം. അതേസമയം റാണയുെട ഹാത്തി മേരി സാത്തിയെന്ന ബഹുഭാഷ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. പ്രഭു സോളമനാണ് ഈ സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. സായ് പല്ലവിയുടെ തെലുങ്ക് ചിത്രം ലവ് സ്റ്റോറിയാണ് റിലീസിന് തയ്യാറെടുക്കുന്നത്. നാഗ ചൈതന്യയാണ് ചിത്രത്തില്‍ സായ് പല്ലവിയുടെ നായകന്‍. അടുത്തിടെ ലവ് സ്റ്റോറിയുടെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.