സാജന്‍ ബേക്കറി സിന്‍സ് 1962ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി - Aju Varghese
ജെയിംസ് തകര പാടിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. വിനായക് ശശികുമാറിന്‍റെതാണ് വരികള്‍

നടന്‍ അജു വര്‍ഗീസും ലെനയും കേന്ദ്രകഥപാത്രങ്ങളാകുന്ന പുതിയ ചിത്രം സാജന്‍ ബേക്കറി സിന്‍സ് 1962 ലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ റാന്നി എന്ന് തുടങ്ങുന്ന ഗാനത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് ലെനയും അജു വര്‍ഗീസുമാണ്. ലെനയുടെ സഹോദരനാണ് ചിത്രത്തില്‍ അജു വര്‍ഗീസ്. ഇവരോടൊപ്പം കെ.ബി ഗണേഷ്കുമാറും ഗാനത്തില്‍ ഉടനീളമുണ്ട്. ജെയിംസ് തകര പാടിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. വിനായക് ശശികുമാറിന്‍റെതാണ് വരികള്‍. അരുൺ ചന്തുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഗുരു പ്രസാദ് എംജി ഛായാഗ്രഹണവും അരവിന്ദ് മൻമദൻ എഡിറ്റിംഗ് നിർവഹിക്കുന്നു. ഫണ്‍ടാസ്റ്റിക് ഫിലിംസ്, എംസ്റ്റാര്‍ എന്‍റര്‍ടെയ്‌ന്‍മെന്‍റ്സ് എന്നിവയുടെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസന്‍, വിശാഖ് സുബ്രഹ്മണ്യം എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.