കേരളം

kerala

ETV Bharat / sitara

'സാജന്‍ ബേക്കറി'യുമായി അജുവും ലെനയും; ചിത്രം ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍ - സാജന്‍ ബേക്കറി സിന്‍സ് 1962 ട്രെയിലര്‍

അരുണ്‍ ചന്തുവാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. പൂര്‍ണമായും പത്തനംതിട്ടയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമ ഫെബ്രുവരി 12ന് തിയേറ്ററുകളിലെത്തും

Saajan Bakery Since 1962 Official Trailer  Saajan Bakery Since 1962 Official Trailer out now  Aju Varghese Lena Ranjita Menon movie  Aju Varghese Lena  Saajan Bakery Since 1962  സാജൻ ബേക്കറി  സാജൻ ബേക്കറി അജു വര്‍ഗീസ്  സാജന്‍ ബേക്കറി സിന്‍സ് 1962  സാജന്‍ ബേക്കറി സിന്‍സ് 1962 ട്രെയിലര്‍  അജു വര്‍ഗീസ് ലെന സിനിമകള്‍
'സാജന്‍ ബേക്കറി'യുമായി അജുവും ലെനയും ഫെബ്രുവരിയില്‍ തിയേറ്ററുകളില്‍

By

Published : Jan 27, 2021, 7:30 PM IST

അജു വര്‍ഗീസ്, ലെന എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ സിനിമ സാജന്‍ ബേക്കറി സിന്‍സ് 1962വിന്‍റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഫെബ്രുവരി 12ന് തിയേറ്ററുകളിലെത്തുന്ന സിനിമ മാതാപിതാക്കളുടെ മരണശേഷം ബേക്കറി ബിസിനസ് കൊണ്ടുനടക്കുന്ന രണ്ട് സഹോദരങ്ങളുടെയും അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില രസകരമായ സംഭവങ്ങളുമാണ് പറയുന്നത്.

അരുണ്‍ ചന്തുവാണ് സിനിമ സംവിധാനം ചെയ്‌തിരിക്കുന്നത്. പൂര്‍ണമായും പത്തനംതിട്ടയില്‍ ചിത്രീകരിച്ചിരിക്കുന്ന സിനിമയിലെ വീഡിയോ ഗാനങ്ങള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. സാജൻ ബേക്കറിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ അരുണ്‍ ചന്തുവിനൊപ്പം അജു വര്‍ഗീസും സച്ചിന്‍.ആര്‍.ചന്ദ്രനും ചേര്‍ന്നാണ്. രഞ്ജിത മേനോന്‍ ആണ് നായിക.

ഗണേഷ് കുമാറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഛായാഗ്രഹണം ഗുരു പ്രസാദ്. എഡിറ്റിംഗ് അരവിന്ദ് മന്‍മഥന്‍. എം സ്റ്റാര്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്‍സുമായി ചേര്‍ന്ന് ഫണ്‍ടാസ്റ്റിക് ഫിലിംസിന്‍റെ ബാനറില്‍ ധ്യാന്‍ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details