കേരളം

kerala

ETV Bharat / sitara

രൂപേഷ് പീതാംബരന്‍ നായകനായ റഷ്യയുടെ ടീസര്‍ എത്തി - Russia Malayalam Movie Official Teaser

റഷ്യയില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ പറയുന്നത്. സൈക്കോളജിക്കല്‍ ത്രില്ലറാണ് ചിത്രം

Russia Malayalam Movie Official Teaser out now  രൂപേഷ് പീതാംബരന്‍ നായകനായ റഷ്യയുടെ ടീസര്‍ എത്തി  റഷ്യയുടെ ടീസര്‍ എത്തി  രൂപേഷ് പീതാംബരന്‍ നായകനായ റഷ്യ  Russia Malayalam Movie Official Teaser  Russia Malayalam Movie
രൂപേഷ് പീതാംബരന്‍ നായകനായ റഷ്യയുടെ ടീസര്‍ എത്തി

By

Published : Jan 23, 2021, 10:18 PM IST

വ്യത്യസ്തമായ പ്രമേയവുമായി എത്തുന്ന മലയാള സിനിമ റഷ്യയുടെ ടീസര്‍ പുറത്തിറങ്ങി. സംവിധായകനും നടനുമായ രൂപേഷ് പീതാംബരനാണ് ചിത്രത്തില്‍ നായകന്‍. ഉറക്കം നഷ്ടപ്പെട്ടുപോയ മനുഷ്യരുടെ ജീവിതങ്ങള്‍ ഇതിവൃത്തമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നവാഗതനായ നിധിന്‍ തോമസ് കുരിശിങ്കല്‍ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം റഷ്യയില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് കഥ പറയുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ കൂടിയാണ് റഷ്യ. ഗോവന്‍ ഫിലിം ഫെസ്റ്റിവെലില്‍ മികച്ച നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയ രാഖി കിഷോര്‍, പാര്‍വതി, ഗോപിക അനില്‍, ആര്യ മണികണ്ഠന്‍, മെഹറലി, ശ്രീജിത്ത്, മോഡലായ അരുണ്‍ സണ്ണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കുലു മിന ഫിലിംസിന്‍റെ ബാനറില്‍ മെഹറലി പൊയ്‌ലുങ്ങള്‍ ഇസ്മയില്‍, റോംസണ്‍ തോമസ് കുരിശിങ്കല്‍ എന്നിവര്‍ ചേര്‍ന്നാണ് റഷ്യ നിര്‍മിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details