RRR team at statue of unity: നാളേറെയായി പ്രേക്ഷകര്‍ അക്ഷമരായി കാത്തിരിക്കുന്ന എസ്‌എസ് രാജമൗലി ചിത്രം 'ആര്‍ആര്‍ആര്‍' ഉടന്‍ തന്നെ തിയേറ്ററുകളിലെത്തും. ജൂനിയര്‍ എന്‍ടിആറും രാം ചരണും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകളും വാനോളമാണ്. മാര്‍ച്ച് 25നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക.
RRR promotions: റിലീസിനോടടുക്കുമ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍ പരിപാടികളുമായി മുന്നോട്ടുപോവുകയാണ് അണിയറപ്രവര്‍ത്തകര്‍. പ്രമോഷന്‍റെ ഭാഗമായി ഗുജറാത്തിലെ സ്‌റ്റാച്യു ഓഫ് യൂണിറ്റിയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണ് 'ആര്‍ആര്‍ആര്‍' ടീം. ഇതിന്‍റെ ഭാഗമായി രാജമൗലി, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ തേജ എന്നിവര്‍ ഗുജറാത്തിലെത്തി ഏകതാ പ്രതിമ സന്ദര്‍ശിച്ചിരിക്കുകയാണ്.
Ram Charan NTR Rajamouli at statue of unity: മൂവരുടെയും ഏകതാ പ്രതിമയ്‌ക്ക് മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 'തീയും വെള്ളവും ഏകതാ പ്രതിമക്ക് മുന്നില്‍ കണ്ടുമുട്ടിയപ്പോള്‍' എന്ന അടിക്കുറിപ്പോടെയാണ് പോസ്‌റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ഇതോടെ ഏകതാ പ്രതിമയുടെ സാന്നിധ്യത്തില്‍ പ്രമോഷന്‍ നടത്തുന്ന ആദ്യ സിനിമയായി മാറിയിരിക്കുകയാണ് 'ആര്‍ആര്‍ആര്‍'.