കേരളം

kerala

ETV Bharat / sitara

ചരിത്ര നായകന്‍മാരെ പരിചയപ്പെടുത്തി ആര്‍ആര്‍ആര്‍ താരങ്ങള്‍; ആലിയക്കൊപ്പം തകര്‍ത്താടി രാം ചരണും എന്‍ടിആറും - RRR stars

Etthuka Jenda released: 'ആര്‍ആര്‍ആറി'ലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ 'ഏറ്റുക ചെണ്ട' എന്ന ഗാനമാണ് പുറത്തിറങ്ങിയത്‌.

Etthuka Jenda released  RRR song  ആര്‍ആര്‍ആര്‍ താരങ്ങള്‍  ആലിയക്കൊപ്പം തകര്‍ത്താടി രാം ചരണും എന്‍ടിആറും  'ആര്‍ആര്‍ആറി'ലെ പുതിയ ഗാനം  RRR release  RRR massive budget  RRR stars  RRR cast and crew
ചരിത്ര നായകന്‍മാരെ പരിചയപ്പെടുത്തി ആര്‍ആര്‍ആര്‍ താരങ്ങള്‍; ആലിയക്കൊപ്പം തകര്‍ത്താടി രാം ചരണും എന്‍ടിആറും

By

Published : Mar 15, 2022, 10:01 AM IST

RRR song: രാജമൗലി ചിത്രം 'ആര്‍ആര്‍ആറി'നായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. 'ബാഹുബലി'ക്ക്‌ ശേഷം രാജമൗലി ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയാണ് പ്രേക്ഷകരുടെ കാത്തിരിപ്പിന്‌ പ്രതീക്ഷകള്‍ നല്‍കുന്നത്‌. ചിത്രത്തിന്‍റെ ഓരോ പുതിയ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്‌. ഇപ്പോള്‍ 'ആര്‍ആര്‍ആറി'ലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

Etthuka Jenda released: ചിത്രത്തിലെ 'ഏറ്റുക ചെണ്ട' എന്ന ഗാനമാണ് പുറത്തിറങ്ങിയത്‌. ഗാനരംഗത്തിലൂടെ ഓരോ ചരിത്ര നായകന്‍മാരെ പരിചയപ്പെടുത്തുകയാണ് രാം ചരണും, ജൂനിയര്‍ എന്‍ടിആറും, ആലിയ ഭട്ടും. ഗാനരംഗത്തിലെ മൂവരുടെയും തകര്‍പ്പന്‍ നൃത്തച്ചുവടുകളും ശ്രദ്ധേയമാണ്. ഗാനത്തിന്‍റെ മലയാളം വെര്‍ഷനാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്‌. കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മാങ്കൊമ്പ്‌ ഗോപാലകൃഷ്‌ണന്‍റെ വരികള്‍ക്ക്‌ വിജയ്‌ യേശുദാസ്‌, ഹരി ശങ്കര്‍, ഹരിക നാരായണ്‍, സാഹിതി എന്നിവര്‍ ചേര്‍ന്നാണ്‌ ഗാനത്തിന്‍റെ മലയാളം പതിപ്പ്‌ പാടിയിരിക്കുന്നത്‌.

RRR release: കൊവിഡ്‌ പശ്ചാത്തലത്തില്‍ ചിത്രത്തിന്‍റെ റിലീസ്‌ പലതവണ മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. മാര്‍ച്ച്‌ 25നാണ് ആര്‍ആര്‍ആര്‍ തിയേറ്ററുകളിലെത്തുക. ബാഹുബലി സീരീസിന്‍റെ വന്‍ വിജയത്തിന് ശേഷം 2018 നവംബര്‍ 19നാണ് ആര്‍ആര്‍ആര്‍ ചിത്രീകരണം രാജമൗലി ആരംഭിച്ചത്. പ്രഖ്യാപനം മുതല്‍ തന്നെ ആര്‍ആര്‍ആര്‍ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു.

RRR massive budget: 450 കോടി ബഡ്‌ജറ്റിൽ ഡിവിവി ദനയ്യയാണ് 'ആർആർആറി'ന്‍റെ നിര്‍മാണം നിര്‍വഹിക്കുക. ഇതുവരെയുള്ള ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും മുതല്‍മുടക്കുള്ള ആക്ഷന്‍ ഡ്രാമ എന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന ചിത്രം 'ബാഹുബലി'ക്കും മുകളില്‍ നില്‍ക്കുന്ന ഗ്രാഫിക്‌സ്‌ ലൊക്കേഷന്‍ സെറ്റുകളുമായാണ് പുറത്തിറങ്ങുന്നത്.

RRR stars: രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ അജയ് ദേവ്‌ഗണ്‍, ആലിയ ഭട്ട്, തമിഴ്‌ താരങ്ങളായ സമുദ്രക്കനി, ശ്രിയ ശരണ്‍, ബ്രിട്ടീഷ് താരം ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ്‌, അലിസണ്‍ ഡൂസി, റേ സ്‌റ്റീവെന്‍സണ്‍, ഒലിവിയ മോറിസ്‌ തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.

1920കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്‌. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് ചിത്രം. അല്ലൂരി സീതാരാമ രാജുവായി രാം ചരണും, കോമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറും വേഷമിടുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരാണ് അല്ലൂരി സീതാരാമയും രാം ചരണും.

RRR cast and crew: ഡിവിവി എന്‍റര്‍ടെയിന്‍മെന്‍റിന്‍റെ ബാനറില്‍ ഡിവിവി ധന്യയുടെ നിര്‍മാണത്തില്‍ രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. കെ.കെ.സെന്തില്‍കുമാര്‍ ഛായാഗ്രഹണവും, ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും, കീരവാണി സംഗീതവും നിര്‍വഹിക്കും. വി.വിജയേന്ദ്ര പ്രസാദിന്‍റേതാണ് കഥ. വി.ശ്രീനിവാസ് മോഹന്‍ വിഎഫ്‌എക്‌സും, രമ രാജമൗലി കോസ്‌റ്റ്യൂം ഡിസൈനിങ്ങും നിര്‍വഹിക്കും.

Also Read: ലോക റെക്കോഡുകള്‍ തിരുത്തി ബിടിഎസിന്‍റെ ലൈവ് സ്റ്റേജ് ഷോ

ABOUT THE AUTHOR

...view details