നയൻതാര-വിഘ്നേഷ് ശിവന്‍ നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിൽ അവതരിപ്പിക്കുന്ന 'കൂഴങ്കള്‍' സിനിമ അമ്പതാമത് റോട്ടര്‍ഡാം അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കും. സിനിമയുടെ സംവിധായകന്‍ പി.എസ് വിനോദ് രാജാണ് മേളയിലേക്ക് കൂഴങ്കള്‍ തെരഞ്ഞെടുക്കപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മേളയിലെ 'ടൈഗർ കോമ്പറ്റീഷ'നിലേക്കാണ് സിനിമ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 16 ചിത്രങ്ങളിൽ ഒന്നാണ് കൂഴങ്കള്‍. സിനിമയുടെ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
'കൂഴങ്കള്‍' റോട്ടര്‍ഡാം ചലച്ചിത്രമേളയിലേക്ക്; ട്രെയിലര്‍ പുറത്തിറങ്ങി - koozhangal trailer out news
സിനിമയുടെ സംവിധായകന്‍ പി.എസ് വിനോദ് രാജാണ് മേളയിലേക്ക് കൂഴങ്കള്‍ തെരഞ്ഞെടുക്കപ്പെട്ട വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. 'ടൈഗർ കോമ്പറ്റീഷ'ന്‍ വിഭാഗത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കുക
റൗഡി പിക്‌ചേഴ്‌സിന്‍റെ ബാനറിൽ എത്തുന്ന രണ്ടാമത്തെ സിനിമ കൂടിയാണിത്. ആദ്യത്തേത് നയന്‍താരയെ കേന്ദ്രകഥാപാത്രമാക്കി അണിയറയില്‍ ഒരുങ്ങുന്ന നെട്രികണ്‍ ആണ്. വിഘ്നേശ് ശിവനും സിനിമ മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്തോഷം പങ്കുവെച്ചിട്ടുണ്ട്. ഒരു ആണ്‍കുട്ടിയെയും അവന്‍റെ കുടുംബത്തെയും ചുറ്റിപ്പറ്റിയാണ് കുഴങ്കള്‍ സഞ്ചരിക്കുന്നത്. യുവൻ ശങ്കർരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.
വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന കാത്‌വാക്ക്‌ലേ രണ്ട് കാതല്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരക്കിലാണ് വിഘ്‌നേഷ് ശിവന്‍ ഇപ്പോള്‍.