കേരളം

kerala

ETV Bharat / sitara

2019ലെ സൂപ്പര്‍ ഹിറ്റായി 'റൗഡി ബേബി'; 71 കോടിയിലധികം കാഴ്ചക്കാർ - super hit of 2019

2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കൽ വീഡിയോ എന്ന നേട്ടമാണ് റൗഡി ബേബി സ്വന്തമാക്കിയിരിക്കുന്നത്. 71 കോടിയിലധികം പേരാണ് ഇതുവരെ യുട്യൂബിൽ മാത്രം ഈ വീഡിയോ കണ്ടത്

'Rowdy Baby' as super hit of 2019; More than 71 crore viewers  2019ലെ സൂപ്പര്‍ ഹിറ്റായി 'റൗഡി ബേബി'; 71 കോടിയിലധികം കാഴ്ചക്കാർ  സൂപ്പര്‍ ഹിറ്റായി 'റൗഡി ബേബി'  ധനുഷ് ചിത്രം മാരി 2  'Rowdy Baby' as super hit  super hit of 2019  ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട  മ്യൂസിക്കൽ വീഡിയോ
2019ലെ സൂപ്പര്‍ ഹിറ്റായി 'റൗഡി ബേബി'; 71 കോടിയിലധികം കാഴ്ചക്കാർ

By

Published : Dec 7, 2019, 1:10 PM IST

പുതിയ റെക്കോര്‍ഡുമായി റൗഡി ബേബി വീഡിയോ ഗാനം. 2018 ഡിസംബറില്‍ പുറത്തിറങ്ങിയ ധനുഷ് ചിത്രം മാരി 2വിലെ ഗാനമാണ് റൗഡി ബേബി. ചിത്രം 2018 ഡിസംബര്‍ 21ന് തീയേറ്ററുകളില്‍ എത്തിയെങ്കിലും റൗഡി ബേബിയുടെ വീഡിയോ ഗാനം യുട്യൂബില്‍ റിലീസ് ചെയ്തത് 2019 ജനുവരി രണ്ടിനാണ്. മാരി 2വില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ധനുഷും സായ്പല്ലവിയുമാണ് ഗാനത്തിന് ചുവടുവെച്ചത്. യുട്യൂബില്‍ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍കക്കം വീഡിയോ ഗാനം ട്രെന്‍റിങായി മാറിയിരുന്നു. റിലീസ് ചെയ്ത് അഞ്ച് മാസം പിന്നിടുമ്പോള്‍ അമ്പതുകോടി കാഴ്ചക്കാരെ സ്വന്തമാക്കി വീഡിയോ ഗാനം പിന്നീട് റെക്കോര്‍ഡ് ഇട്ടു.

ഇപ്പോള്‍ 2019ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മ്യൂസിക്കൽ വീഡിയോ എന്ന നേട്ടമാണ് റൗഡി ബേബി സ്വന്തമാക്കിയിരിക്കുന്നത്. 71 കോടിയിലധികം പേരാണ് ഇതുവരെ യുട്യൂബിൽ മാത്രം ഈ വീഡിയോ കണ്ടത്. കൃത്യമായി പറഞ്ഞാൽ 715,631,354 കാഴ്ചക്കാർ. വീഡിയോയുടെ നേട്ടത്തെ കുറിച്ച് ധനുഷ് തന്നെയാണ് ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചത്. ആരാധകരുടെ സ്നേഹത്തിനും പിന്തുണക്കും താരം നന്ദി പറഞ്ഞു. യുവൻ ശങ്കർരാജ സം​ഗീതം നിർവഹിച്ച ​ഗാനത്തിന്‍റെ വരികൾ എഴുതിയിരിക്കുന്നത് ധനുഷാണ്. ധനുഷും ദീയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രഭുദേവയുടേതാണ് കൊറിയോഗ്രാഫി. ധനുഷിനെ വെല്ലുന്ന പ്രകടനമായിരുന്നു സായ് പല്ലവി ​ഗാനരം​ഗത്തിൽ കാഴ്ചവച്ചത്. അതുതന്നെയാണ് ഈ ​ഗാനത്തിന്‍റെ ആകർഷണവും.

ABOUT THE AUTHOR

...view details