കേരളം

kerala

ETV Bharat / sitara

17 വർഷത്തിന് ശേഷം ആ ലൊക്കേഷനിലേക്ക്... 'സല്യൂട്ടി'നായി റോഷൻ ആൻഡ്രൂസ് റാമോജി ഫിലിം സിറ്റിയിൽ - റോഷൻ ആൻഡ്രൂസ് ദുൽഖർ വാർത്ത

17 വർഷത്തിന് ശേഷം തന്‍റെ സിനിമ ജീവിതത്തിന്‍റെ തുടക്കത്തിലേക്ക് കൂടി തിരിച്ചു നടക്കുകയാണ് റോഷൻ ആൻഡ്രൂസ്. റാമോജി ഫിലിം സിറ്റിയിൽ നിന്നെടുത്ത സെൽഫി ചിത്രവും പോസ്റ്റിൽ സംവിധായകൻ പങ്കുവച്ചു.

salute film shoot news latest  salute film roshan andrews news  roshan andrews rfc hyderabad news malayalam  roshan andrews director salute movie news  roshan andrews dulquer salman news  roshan andrews ramoji film city udhayananu thaaram news  സല്യൂട്ട് സിനിമ വാർത്ത  സല്യൂട്ട് ദുൽഖർ സൽമാൻ വാർത്ത  സല്യൂട്ട് ഹൈദരാബാദ് റാമോജി ഫിലിം സിറ്റി വാർത്ത  റാമോജി ഫിലിം സിറ്റി റോഷൻ ആൻഡ്രൂസ് വാർത്ത  റോഷൻ ആൻഡ്രൂസ് ദുൽഖർ വാർത്ത  ഡയാന പെന്‍റി മനോജ് കെ ജയൻ സല്യൂട്ട് വാർത്ത
സല്യൂട്ട്

By

Published : Jul 21, 2021, 6:27 PM IST

ലയാളത്തിന്‍റെ പ്രിയപ്പെട്ട കുഞ്ഞിക്ക ദുൽഖർ സൽമാനും ബോളിവുഡ് നടി ഡയാന പെന്‍റിയും മുഖ്യകഥാപാത്രങ്ങളായെത്തുന്ന 'സല്യൂട്ടി'ന്‍റെ ചിത്രീകരണം ഹൈദരാബാദിൽ പുനരാരംഭിക്കും. ഹൈദരാബാദ് റാമോജി ഫിലിം സിറ്റിയിൽ സല്യൂട്ടിന്‍റെ ബാക്കിയുള്ള രംഗങ്ങൾ ഉടൻ ഷൂട്ട് ആരംഭിക്കുമെന്നാണ് സംവിധായകൻ റോഷൻ ആൻഡ്രൂസിന്‍റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ് വ്യക്തമാക്കുന്നത്.

സല്യൂട്ടിനായി റാമോജി ഫിലിം സിറ്റിയിൽ എത്തിയെന്ന് സൂചിപ്പിക്കുന്ന ഒരു കുറിപ്പും, ഒപ്പം ഫിലിം സ്റ്റുഡിയോയിൽ നിന്നും എടുത്ത സെൽഫി ചിത്രവും സംവിധായകന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലുണ്ട്. കൂടാതെ, റാമോജിയിലെത്തിയ റോഷൻ ആൻഡ്രൂസ് ഓർമകളിലൂടെ തന്‍റെ സിനിമ കരിയറിന്‍റെ തുടക്കത്തിലേക്ക് തിരിഞ്ഞുനടക്കുകയാണ്.

ഉദയനാണ് താരം മുതൽ സല്യൂട്ട് വരെ... ഓർമകളിലൂടെ റോഷൻ ആൻഡ്രൂസ്

17 വർഷങ്ങൾക്ക് ശേഷം വീണ്ടും റാമോജി ഫിലിം സിറ്റിയിൽ. എന്‍റെ ആദ്യ സിനിമ ഉദയനാണ് താരം.... നന്ദി ദൈവമേ... ഞാൻ ഇപ്പോഴും സിനിമാരംഗത്തുണ്ട്... ഒരുപാട് ഒരുപാട് ഓർമകൾ... ഇപ്പോഴും എല്ലാ സിനിമാപ്രേമികളും ആ സിനിമയെ ഓർക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നു.. 17 വർഷങ്ങൾ... ഇപ്പോൾ ദുൽഖറിന്‍റെ ചിത്രം സംവിധാനം ചെയ്യുന്നു... സർവശക്തന് 'സല്യൂട്ട്'!!!', എന്ന് കുറിച്ചുകൊണ്ട് തന്‍റെ ആദ്യ ചിത്രത്തിന്‍റെ ഓർമകൾ സംവിധായകൻ പങ്കുവച്ചു.

ശ്രീനിവാസൻ, ‎റോഷൻ ആൻഡ്രൂസ് എന്നിവരുടെ രചനയിൽ 2005ൽ റിലീസ് ചെയ്‌ത ഉദയനാണ് താരം ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷൻ റാമോജി ഫിലിം സിറ്റിയായിരുന്നു.

റോഷൻ ആൻഡ്രൂസ് എന്ന സംവിധായകന്‍റെ തുടക്കം കുറിച്ച മലയാളചിത്രം സിനിമയെ സ്വപ്‌നം കാണുന്ന ഉദയഭാനുവെന്ന ചെറുപ്പക്കാരന്‍റെയും, അർഹിക്കാതെ സൂപ്പർതാരമായി പിന്നീട് തന്‍റെ താരപദവിയിൽ അഹങ്കരിക്കുന്ന രാജപ്പന്‍റെയും കഥയാണ് പ്രമേയമാക്കിയത്.

More Read: എസ്ഐ അരവിന്ദ് കരുണാകരന് ഗുഡ്ബൈ; 'സല്യൂട്ട്' പൂർത്തിയായി

വിക്രമാദിത്യന് ശേഷം ദുൽഖർ സൽമാൻ പൊലീസ് വേഷത്തിലെത്തുന്ന സല്യൂട്ടിൽ മനോജ് കെ. ജയനും ലക്ഷ്മി ഗോപാലസ്വാമിയും നിർണായക കഥാപാത്രങ്ങളാകുന്നു. ചിത്രത്തിൽ ദുൽഖർ എസ്ഐ അരവിന്ദ് കരുണാകരനായാണ് വേഷമിടുന്നത്. സിനിമയിൽ തന്‍റെ ഭാഗം പൂർത്തിയായതായി ഏപ്രിൽ മാസം ദുൽഖർ സൽമാൻ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details