റോഷന്‍ ആന്‍ഡ്രൂസിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമയായിരുന്നു മുംബൈ പൊലീസ്. ജയസൂര്യ, പൃഥിരാജ് തുടങ്ങിയവർ മുഖ്യവേഷത്തിലെത്തിയ ത്രില്ലര്‍ ചിത്രം റിലീസിനെത്തിയിട്ട് ഇന്ന് ഏഴ് വര്‍ഷം പൂര്‍ത്തിയായെന്ന് സംവിധായകൻ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഒപ്പം, തന്‍റെ അടുത്ത സിനിമയിലെ നായകൻ ദുല്‍ഖര്‍ സല്‍മാനാണെന്ന സന്തോഷ വാർത്തയും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്. "മുംബൈ പൊലീസിന്‍റെ ഏഴ് വര്‍ഷങ്ങള്‍! എന്‍റെ ദൈവമേ! ആളുകള്‍ ഇതിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. ബോബി, സഞ്ജയ്, പൃഥ്വി, ജയസൂര്യ, റഹ്മാന്‍, കുഞ്ചന്‍ ചേട്ടാ, അപര്‍ണ, ഹിമ, ദിവാകരന്‍ (ഛായാഗ്രാഹകന്‍), മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍, നിർമാതാക്കള്‍.. എല്ലാവര്‍ക്കും ഒരുപാട് നന്ദി," എന്നാണ് അദ്ദേഹം കുറിച്ചത്.
'മുംബൈ പൊലീസി'ന്‍റെ ഓർമയിൽ റോഷന്‍ ആന്‍ഡ്രൂസ്; പുതിയ ചിത്രം ദുൽഖറിനൊപ്പം - prithviraj
മുംബൈ പൊലീസ് റിലീസിനെത്തിയിട്ട് ഇന്ന് ഏഴ് വര്‍ഷം പൂര്‍ത്തിയായെന്ന് സംവിധായകൻ റോഷന്‍ ആന്‍ഡ്രൂസ് ഫേസ്‌ബുക്കിൽ കുറിച്ചു
മുംബൈ പൊലീസിന്‍റെ ഓർമയിൽ റോഷന്‍ ആന്‍ഡ്രൂസ്
അസാമാന്യ ട്വിസ്റ്റും ക്ലൈമാക്‌സും കോർത്തിണക്കി 2013ൽ പ്രദർശനം ആരംഭിച്ച മുംബൈ പൊലീസിന്‍റെ തിരക്കഥ എഴുതിയ ബോബി പ്രകാശ് പുതിയ ദുൽഖർ ചിത്രത്തിന്‍റെ രചനയിലും പങ്കാളിയാകുന്നുണ്ട്. ദുൽഖർ സൽമാൻ മുഖ്യവേഷത്തിലെത്തുന്ന ചിത്രം ത്രില്ലറാണെന്നും ബോബി- സഞ്ജയ് കൂട്ടുകെട്ടിലാണ് തിരക്കഥ ഒരുക്കുന്നതെന്നും റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചു.