മലയാളത്തിന്‍റെ എക്കാലത്തെയും ത്രില്ലർ ചിത്രങ്ങളിലൊന്നായി റോഷൻ ആൻഡ്രൂസ് സമ്മാനിച്ച മുംബൈ പോലീസ് റീമേക്കിന് ഒരുങ്ങുന്നു. സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെയാണ് ചിത്രം റീമേക്കിനൊരുങ്ങുന്നുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഇന്ന് സിനിമയുടെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് താൻ വൈകാതെ തന്നെ റീമേക്കും തയ്യാറാക്കുമെന്ന് സംവിധായകൻ പ്രഖ്യാപിച്ചത്.
"മുംബൈ പോലീസിന്‍റെ എട്ടു വര്‍ഷങ്ങള്‍. ചില മികച്ച നിമിഷങ്ങള്‍ നിങ്ങൾക്കെല്ലാവര്‍ക്കും ഒപ്പം പങ്കുവെക്കുന്നു.. അളിയാ.. ആളുകള്‍ ഈ സിനിമയെക്കുറിച്ച് ഇപ്പോഴും സംസാരിക്കുന്നു. ഞാന്‍ ഉടന്‍ തന്നെ ചിത്രം റീമേക്ക് ചെയ്യും.. വിവരങ്ങള്‍ പിന്നാലെ.. കാത്തിരിക്കുക," റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു. എന്നാൽ, ഏത് ഭാഷയിലാണ് സിനിമ റീമേക്ക് ചെയ്യുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല.
പൃഥ്വിരാജ് ആന്‍റണി മോസ്സസ് ഐപിഎസ് ആയി വേഷമിട്ടു
ജയസൂര്യ ആര്യൻ ജോൺ ജേക്കബ് ഐപിഎസ് ആയി എത്തി
പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരെ പൊലീസ് വേഷങ്ങളിലെത്തിച്ച് റോഷൻ ആൻഡ്രൂസ് ഒരുക്കിയ മുംബൈ പോലീസിന്‍റെ തിരക്കഥാകൃത്തുക്കൾ ബോബി, സഞ്ജയ് എന്നിവരാണ്. പൃഥ്വിരാജിന്‍റെ കരിയർ ബസ്റ്റ് കൂടിയായ ആന്‍റണി മോസ്സസ്, ജയസൂര്യയുടെ എസിപി ആര്യൻ ജോൺ ജേക്കബ്, റഹ്മാന്‍റെ ഫർഹാൻ അമാൻ എന്ന കമ്മിഷണർ എല്ലാം മലയാളിപ്രേക്ഷകർ നെഞ്ചിലേറ്റിയ കഥാപാത്രങ്ങളാണ്. നിഗൂഢതയും ത്രില്ലറും സമന്വയിപ്പിച്ച് തയ്യാറാക്കിയ മുംബൈ പോലീസിന്‍റെ കഥക്കും അവതരണത്തിനും ഗംഭീര പ്രതികരണമാണ് ലഭിച്ചതും.
2013ലാണ് മുംബൈ പോലീസ് റീമേക്ക് ചെയ്തത്